Kerala
മെട്രോയെ സ്വാഗതം ചെയ്ത് ടെക് ലോകംമെട്രോയെ സ്വാഗതം ചെയ്ത് ടെക് ലോകം
Kerala

മെട്രോയെ സ്വാഗതം ചെയ്ത് ടെക് ലോകം

Subin
|
27 May 2018 11:34 AM GMT

ഏറ്റവുമടുത്തുള്ള സ്‌റ്റേഷനുകളായ പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഫീഡര്‍ ബസ് സര്‍വീസ് കൃത്യമായ ഇടവേളകളില്‍ നടത്തുകയാണെങ്കില്‍ അദ്യഘട്ടത്തില്‍ തന്നെ മെട്രോയുടെ ചൂളം വിളിക്കൊപ്പം സഞ്ചരിക്കാനാവുമെന്നാണ് ഇന്‍ഫോ പാര്‍ക്ക് മേഖലയിലെ ജീവനക്കാരുടെ നിലപാട്.

മെട്രോയെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് കൊച്ചിയിലെ ടെക് ലോകം. കൊച്ചിയിലെ ഐ ടി സ്ഥാപനങ്ങളുടെ സിരാ കേന്ദ്രമായ ഇന്‍ഫോ പാര്‍ക്കിനെ മെട്രോയുടെ ആദ്യഘട്ടം സ്പര്‍ശിക്കുന്നില്ലെങ്കിലും, മെട്രോ റെയില്‍ കൊച്ചിയുടെ മുഖം മാറ്റുമെന്നു തന്നെയാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ഇന്‍ഫോപാര്‍ക്കില്‍ എത്തേണ്ടവര്‍ക്ക് മെട്രോയുടെ ആദ്യഘട്ടം ഗുണം ചെയ്യില്ല. എന്നാല്‍ ഏറ്റവുമടുത്തുള്ള സ്‌റ്റേഷനുകളായ പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഫീഡര്‍ ബസ് സര്‍വീസ് കൃത്യമായ ഇടവേളകളില്‍ നടത്തുകയാണെങ്കില്‍ അദ്യഘട്ടത്തില്‍ തന്നെ മെട്രോയുടെ ചൂളം വിളിക്കൊപ്പം സഞ്ചരിക്കാനാവുമെന്നാണ് ഇന്‍ഫോ പാര്‍ക്ക് മേഖലയിലെ ജീവനക്കാരുടെ നിലപാട്.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കലൂര്‍ സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയാണ്. ഇതിനെ പ്രതീക്ഷയോടെയാണ് ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാര്‍ കാണുന്നത്. നിരക്ക് കൂടുതലാണെങ്കിലും മെട്രോ, യാത്രക്കാരെ കുരുക്കിലാക്കില്ലെന്നത് തന്നെയാണ് പ്രധാന ആകര്‍ഷണം. സ്വന്തം വാഹനങ്ങളിലെത്തുന്ന ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരും മെട്രോയെ പ്രതീക്ഷയോടെ കാണുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെ.

Related Tags :
Similar Posts