Kerala
നെയ്ത്ത് തൊഴിലാളികള്‍ക്ക് പുതുജീവനേകി കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതിനെയ്ത്ത് തൊഴിലാളികള്‍ക്ക് പുതുജീവനേകി കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി
Kerala

നെയ്ത്ത് തൊഴിലാളികള്‍ക്ക് പുതുജീവനേകി കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി

Jaisy
|
27 May 2018 10:01 AM GMT

പരമ്പരാഗത നെയ്ത് മേഖലക്ക് പുതുജീവനായിരുന്നു സര്‍ക്കാര്‍ പദ്ധതി

പുതിയൊരു അധ്യയന വര്‍ഷം പിറന്നപ്പോള്‍ സംസ്ഥാനത്തെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികള്‍ ഏറെ സന്തോഷത്തിലാണ്. സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അണിയുന്ന യൂണിഫോമുകളില്‍ തങ്ങളുടെ അധ്വാനവും ജീവിതമുണ്ടെന്നതാണ് അവരുടെ സന്തോഷത്തിന് കാരണം. സര്‍ക്കാരിന്റെ സൌജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായവരാണ് ഈ നെയ്ത്ത് തൊഴിലാളികള്‍.

പരമ്പരാഗത നെയ്ത് മേഖലക്ക് പുതുജീവനായിരുന്നു സര്‍ക്കാര്‍ പദ്ധതി. നെയ്ത് സഹകരണ സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. സംഘങ്ങള്‍ക്ക് കീഴിലെ നെയ്ത് യൂണിറ്റുകളും വീടുകളില്‍ വെച്ച് നെയ്ത്ത് ജോലി ചെയ്യുന്നവരും പദ്ധതിക്കാവശ്യമായ തുണി നല്കാന്‍ രാപ്പകല്‍ അധ്വാനിച്ചു. സംഘങ്ങള്‍ നല്കുന്ന നൂല്‍ ഒരു മീറ്റര്‍ തുണിയാക്കിയാല്‍ തൊഴിലാളിക്ക് 63 രൂപ ലഭിക്കും. ഈ തുണി ഹാന്‍വീവ് ശേഖരിക്കും. പിന്നീട് സ്കൂളുകളുടെ യൂണിമോഫിന്റെ നിറം നല്കി സ്കൂളുകള്‍ക്ക് വിതരണം ചെയ്യും. ഓരോ സംഘവും ചുരുങ്ങിയത് അയ്യായിരം മീറ്റര്‍ തുണിയാണ് പദ്ധതിക്കായി നല്‍കിയത്.

Related Tags :
Similar Posts