Kerala
സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് കോടതി;   സമാന മനസ്കര്‍ക്ക് പാഠമാകണമെന്നും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിസമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് കോടതി; സമാന മനസ്കര്‍ക്ക് പാഠമാകണമെന്നും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി
Kerala

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് കോടതി; സമാന മനസ്കര്‍ക്ക് പാഠമാകണമെന്നും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി വിധി

admin
|
27 May 2018 5:17 AM GMT

ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യം നല്‍കേണ്ടെന്ന തീരുമാനത്തിലെത്തുന്നുവെന്നുമാണ് കോടതി വ്യക്തമാക്കിയത്

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും സമാന ചിന്താ ഗതിക്കാരായവര്‍ക്ക് വിധി പാഠമാകണമെന്നും ചൂണ്ടിക്കാട്ടിയാണ് അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. നടന്നത് ഹീന കൃത്യമാണെന്നും തെളിവുകളുടെ അത് ബോധ്യപ്പെടുന്നുവെന്നും വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു.

രണ്ട് തവണ ജാമ്യപേക്ഷ പരിഗണിച്ച ശേഷമാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച്ച തള്ളിയത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ജാമ്യം നല്‍കേണ്ടെന്ന തീരുമാനത്തിലെത്തുന്നുവെന്നുമാണ് കോടതി വ്യക്തമാക്കിയത്. അന്വേഷണ ഘട്ടത്തില്‍ ഘട്ടത്തില്‍ പ്രതി പുറത്ത് പോകുന്നത് ശരിയല്ല. തന്നെയുമല്ല, ഇത്തരത്തിലുള്ള ഹീന പ്രവര്‍ത്തികള്‍ വളരെ ലഘുവായി നിയമവ്യവസ്ഥ കൈകാര്യം ചെയ്യില്ലെന്ന ശക്തമായ താക്കീത് സമാന ചിന്താഗതിക്കാര്‍ക്ക് നല്‍കുക കൂടിയാണ് കോടതിയെന്ന് വിധി പ്രസ്താവം വ്യക്തമാക്കിയിരുന്നു.

അതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും വിധിപ്രസ്താവം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ട് തവണ, പോലീസ് കസ്റ്റഡിയില്‍ വിട്ട ശേഷമാണ് അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷ തള്ളിയത്. അന്വേഷ സംഘത്തിന്റെ വാദമുഖങ്ങളും സമര്‍പ്പിച്ച രേഖകളും പരിശോധിച്ച ശേഷമായിരുന്നു കോടതി തീരുമാനമെടുത്തത്. ദിലീപിനെതിരെ പത്തൊന്‍പതോളം തെളിവുകളുണ്ടെന്നും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെയും പ്രതികളെയും സ്വാധിനിക്കാന്‍ ഇടയുണ്ടെന്നും

അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസീക്യൂഷന്റെ വാദം. ദീലിപിന് വേണ്ടി പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടന്നും അത്രത്തോളം സ്വാധീനമുളളയാള്‍ പുറത്തിറങ്ങുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലല്ല അറസ്റ്റ് ചെയ്തതെന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാംകുമാറിന്റെ പ്രധാന വാദങ്ങള്‍.

Similar Posts