Kerala
വേങ്ങരയില്‍ പൊതുസ്വതന്ത്രനെ തേടി എല്‍ഡിഎഫ്; ലീഗ് വിമതര്‍ക്കായി ശ്രമംവേങ്ങരയില്‍ പൊതുസ്വതന്ത്രനെ തേടി എല്‍ഡിഎഫ്; ലീഗ് വിമതര്‍ക്കായി ശ്രമം
Kerala

വേങ്ങരയില്‍ പൊതുസ്വതന്ത്രനെ തേടി എല്‍ഡിഎഫ്; ലീഗ് വിമതര്‍ക്കായി ശ്രമം

rishad
|
27 May 2018 3:21 PM GMT

മുസ്ലിം ലീഗിന്‍റെ കോട്ടയായ വേങ്ങരയില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താതെ ശക്തമായ ഒരു മല്‍സരം സംഘടിപ്പിക്കാനാവില്ലെന്ന ബോധ്യം ഇടതുമുന്നണിക്കുണ്ട്

വേങ്ങരയില്‍ പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. ഇക്കാര്യത്തില്‍ ഘടകകക്ഷികളുടെയും ഐഎന്‍എല്ലിന്‍റെയും അഭിപ്രായം സിപിഎം തേടി. മുസ്ലിം ലീഗില്‍ നിന്നുള്ള നേതാക്കളില്‍ ചിലരുമായും എല്‍ഡിഎഫ് ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ കോട്ടയായ വേങ്ങരയില്‍ പൊതു സ്വതന്ത്രനെ നിര്‍ത്താതെ ശക്തമായ ഒരു മല്‍സരം സംഘടിപ്പിക്കാനാവില്ലെന്ന ബോധ്യം ഇടതുമുന്നണിക്കുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ലീഗ് വോട്ടര്‍മാര്‍ക്ക് കൂടി സ്വീകാര്യനായ ഒരാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വേങ്ങര മണ്ഡലത്തിന് പുറത്തു നിന്നുള്ള ഒരാള്‍ എത്തിയാല്‍ മണ്ഡലത്തിലെ മുസ്ലിം ലീഗില്‍ വിമത ശബ്ദമുയരാന്‍ സാധ്യതയുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താനാണ് എല്‍ഡിഎഫിന്‍റെ ശ്രമം. വേങ്ങരയിലെ മൂന്ന് മുസ്ലിം ലീഗ് നേതാക്കളുമായി ഇക്കാര്യത്തില്‍ ഇടതുമുന്നണി ആശയവിനമയം നടത്തി. ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് ഇവര്‍ പ്രതികരിച്ചത്. 2011ല്‍ ഐഎന്‍എല്‍ ആണ് വേങ്ങരയില്‍ മല്‍സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് ഐഎന്‍എല്ലിന് നല്‍കി വേങ്ങരയില്‍ സിപിഎമ്മാണ് മല്‍സരിച്ചത്.

Similar Posts