വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: അന്തര്‍നാടകങ്ങള്‍ ലീഗ് തുറന്നുപറയണമെന്ന് എ സി മൊയ്തീന്
|വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി എ സി മൊയ്തീന്.
വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മന്ത്രി എ സി മൊയ്തീന്. വേങ്ങരയില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയതിന് പിന്നിലെ അന്തര്‍നാടകങ്ങള്‍ തുറന്നുപറയാന്‍ ലീഗ് തയ്യാറാകണമെന്ന് എ സി മൊയ്തീന് ആവശ്യപ്പെട്ടു. കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടി പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒതുക്കുങ്ങലിലെ എല്‍ഡിഎഫ് പ്രചാരണ കണ്‍വെന്‍ഷനിലാണ് മന്ത്രി എ സി മൊയ്തീന് മുസ്ലിം ലീഗിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശമുന്നയിച്ചത്. വേങ്ങരയില്‍ കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ അന്തര്‍ നാടകങ്ങള്‍ അരങ്ങേറിയതായി അദ്ദേഹം ആരോപിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലീഗ് എംപിമാര്‍ വോട്ട് ചെയ്യാതിരുന്നത് പഴയ കോലീബി സഖ്യത്തിന്റെ ഓര്‍മയിലാകാം. ലീഗിന് ഒരിക്കലും സംഘപരിവാറിനെ ചെറുക്കാനാവില്ലെന്നും എ സി മൊയ്തീന് പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ എ വിജയരാഘവന്, സത്യന് മൊകേരി തുടങ്ങിയവര്‍ പങ്കെടുത്തു.