Kerala
Kerala
ഹാദിയയെ കുരുക്കിട്ട് രണ്ട് വശത്ത് നിന്ന് വലിക്കുകയാണെന്ന് വനിതാകമ്മീഷന്‍
|27 May 2018 8:41 AM GMT
ഹാദിയയുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് വനിതാകമ്മീഷന്‍റെ ലക്ഷ്യമെന്ന് എം സി ജോസഫൈന്‍
ഹാദിയയെ കുരുക്കിട്ട് രണ്ട് വശത്ത് നിന്ന് വലിക്കുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഈ കേസില്‍ ഹൈക്കോടതിക്ക് എതിരായല്ല വനിതാകമ്മീഷന്‍റെ നീക്കം. ഹാദിയയുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് കമ്മീഷന്‍റെ ലക്ഷ്യം. വിവാഹത്തിന് വേണ്ടി മതം മാറുന്നത് വ്യക്തിത്വം അടിയറവെക്കലാണെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കണമെന്നും എം സി ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു.