Kerala
പ്രകൃതിയിലേക്ക് ഒരു മടങ്ങിപ്പോക്ക്, മാതൃകയാക്കണം ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെപ്രകൃതിയിലേക്ക് ഒരു മടങ്ങിപ്പോക്ക്, മാതൃകയാക്കണം ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ
Kerala

പ്രകൃതിയിലേക്ക് ഒരു മടങ്ങിപ്പോക്ക്, മാതൃകയാക്കണം ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ

Jaisy
|
27 May 2018 8:50 AM GMT

ചേന്ദമംഗലൂര്‍ ഒതയ മംഗലം മഹല്ല് കമ്മറ്റിയാണ് ജൈവനെല്‍കൃഷി എന്ന ആശയം മുന്നോട്ട് വെച്ചത്

ജൈവ വൈവിധ്യം തിരിച്ചു പിടിക്കാനുഉള്ള ശ്രമത്തിലാണ് കോഴിക്കോട് ചേന്ദമംഗല്ലൂർ ഗ്രാമം. നേരത്തെ മറ്റ് കൃഷികള്‍ ചെയ്തിരുന്ന സ്ഥലത്തെല്ലാം ഇന്നീ ഗ്രാമത്തില്‍ ജൈവകൃഷിയാണ്. കവുങ്ങും വാഴയുമെല്ലാം കൊണ്ട് സമൃദ്ധമായിരുന്നു ഈ ഗ്രാമം .എന്നാല്‍ രാസവളവും കീടനാശിനി പ്രയോഗവും ഈ ഗ്രാമത്തെ രോഗകെടുതിയിലാക്കി .ഇതില്‍ നിന്നുഉള്ള തിരിച്ചുപോക്കാണ് ഇന്ന് ഈ ഗ്രാമത്തിന് ജൈവകൃഷി.

ചേന്ദമംഗലൂര്‍ ഒതയ മംഗലം മഹല്ല് കമ്മറ്റിയാണ് ജൈവനെല്‍കൃഷി എന്ന ആശയം മുന്നോട്ട് വെച്ചത്.കവുങ്ങും വാഴയുമെല്ലാം ചെയ്തിരുന്ന നിരവധി കര്‍ഷകര്‍ ഇവയെല്ലാം ഉപേക്ഷിച്ച് ജൈവകൃഷിയിലേക്ക് മാറി കഴിഞ്ഞു.സന്നന്ധ സംഘടനകളും,സ്ഥലത്തെ കൌണ്‍സിലര്‍മാരും ജൈവ നെല്‍കൃഷി ഏറ്റെടുത്തതോടെ വലിയ മുന്നേറ്റമാണ് ഉണ്ടായത്.‌

ആദായം ഉള്ള കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്.അടുത്ത വര്‍ഷത്തോടെ ചേന്ദമംഗലൂരിലെ മുഴുവന്‍ വയലും ജൈവകൃഷിയിറക്കാനാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. ഞാറു നടലും കളപറിക്കലുമെല്ലാം നാട്ടുകാര്‍ തന്നെ .രാസവളവും കീടനാശിനിയും ഉപയോഗിക്കാത്തതിനാല്‍ പാടത്തിപ്പോള്‍ തുമ്പിയും മണ്ണിരയും ഞണ്ടുകളുമെല്ലാം സുലഭമാണ്. നെല്‍കൃഷി വര്‍ധിച്ചതോടെ കുടിവെള്ള ക്ഷാമത്തിനും ഒരു പരിതിവരെ പരിഹാരമായി.ഒഴിഞ്ഞു കിടക്കുന്ന പറമ്പിലും മറ്റും കുളങ്ങള്‍ നിര്‍മ്മിച്ച് ജലസംഭരണം ഉറപ്പുവരുത്തുന്നു. ജൈവ പച്ചക്കറിയും സജീവമായി നടക്കുന്നുണ്ട്. ഒതയ മംഗലം ജുമഅത്ത് പള്ളി മഹല്ല് കമ്മറ്റി നടപ്പാക്കുന്ന ഗ്രീന്‍ പ്രേട്ടോകള്‍ പദ്ധതിക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Related Tags :
Similar Posts