Kerala
Kerala

സോളാര്‍ കേസ് അന്വേഷണം: കരട് ഉത്തരവ് എജിക്ക് കൈമാറി

admin
|
27 May 2018 10:16 PM GMT

റിപ്പോര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുന്‍പ് ആര്‍ക്കും നല്‍കില്ലെന്ന് മന്ത്രി എകെ ബാലന്‍ തിരിച്ചടിച്ചു.

സോളാര്‍ കേസ് പ്രത്യേക സംഘത്തെകൊണ്ട് അന്വേഷിപ്പിക്കാനുള്ള കരട് ഉത്തരവ് സര്‍ക്കാര്‍ അഡ‍്വക്കേറ്റ് ജനറലിന് കൈമാറി.നിയമവശങ്ങള്‍ പരിശോധിച്ച് തിങ്കളാഴ്ച ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുന്‍പ് ആര്‍ക്കും നല്‍കില്ലെന്ന് മന്ത്രി എകെ ബാലന്‍ തിരിച്ചടിച്ചു.

സോളര്‍ ‍കേസ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഉത്തരവ് പുറത്തിറങ്ങിയില്ല.നിയമപരമായ പരിശോധനകള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.കരട് ഉത്തരവ് ചീഫ്സെക്രട്ടറി ഇന്നലെ വൈകിട്ട് തന്നെ മുഖ്യമന്ത്രിക്ക് കൈമാറി.എന്നാല്‍ എല്ലാ നിയമവശങ്ങളും പരിശോധിക്കാന്‍ എജി സിപി സുധാകരപ്രസാദിന് ഉത്തരവ് സര്‍ക്കാര്‍ കൈമാറി.മുന്‍‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെയുള്ള അന്വേഷണമായതിനാല്‍ പഴുതുകള്‍ ഇല്ലാതെയുള്ള ഉത്തരവ് പുറത്തിറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് എജിക്ക് കൈമാറിയത്.തിങ്കളാഴ്ച ഉത്തരവ് പുറത്തിങ്ങുമെന്നാണ് അറിയുന്നത്..എന്നാല്‍ റിപ്പോര്‍ട്ട് തരാത്തത് സമാന്യ നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും, റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഉമ്മന്‍ ചാണ്ടി പഞ്ഞു

തൊട്ട് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി പാര്‍ലമെന്‍ററികാര്യമന്ത്രി എകെ ബാലന്‍ രംഗത്ത് വന്നു. ഉത്തരവ് പുറത്തിറങ്ങിയാല്‍ തിങ്കളാഴ്ച് തന്നെ അന്വേഷണസംഘം യോഗം ചേരും.സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ബലാത്സംഗ കേസിന്‍റെ തുടര്‍നടപടികളിലേക്ക് അന്വേഷണസംഘം കടക്കുകയുള്ളു

Similar Posts