Kerala
തെരഞ്ഞെടുപ്പ്: കേരളത്തിലേക്ക് വന്‍ തോതില്‍ ഹവാല പണം എത്തുന്നുതെരഞ്ഞെടുപ്പ്: കേരളത്തിലേക്ക് വന്‍ തോതില്‍ ഹവാല പണം എത്തുന്നു
Kerala

തെരഞ്ഞെടുപ്പ്: കേരളത്തിലേക്ക് വന്‍ തോതില്‍ ഹവാല പണം എത്തുന്നു

admin
|
27 May 2018 7:44 PM GMT

വിവിധ ജില്ലകളില്‍ നിന്നായി 14 കോടി രൂപയാണ് സംസ്ഥാന പോലീസ് ഇതുവരെ പിടിച്ചെടുത്തത്. രണ്ട് കോടിയിലധികം രൂപ ആദായ നികുതി വകുപ്പും വിവിധ പരിശോധനകള്‍ക്കിടെ പിടിച്ചെടുത്തുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേരളത്തിലേക്ക് വന്‍ തോതില്‍ ഹവാല പണം എത്തുന്നു. വിവിധ ജില്ലകളില്‍ നിന്നായി 14 കോടി രൂപയാണ് സംസ്ഥാന പോലീസ് ഇതുവരെ പിടിച്ചെടുത്തത്. രണ്ട് കോടിയിലധികം രൂപ ആദായ നികുതി വകുപ്പും വിവിധ പരിശോധനകള്‍ക്കിടെ പിടിച്ചെടുത്തുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തേക്ക് വ്യാപകമായി ഹവാല പണം എത്തുന്നുവെന്നാണ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹവാല പണം എത്തിയത്. തിരഞ്ഞെടുപ്പലേക്ക് ഉപയോഗിക്കാനുള്ളത് എന്ന് കരുതപ്പെടുന്ന ഈ പണം ഇവിടങ്ങളില്‍ നിന്ന് മറ്റ് ജില്ലകളിലേക്കും എത്തിച്ചതായാണ് കണ്ടെത്തല്‍.

ഇതുവരെ 14 കോടി രൂപ പോലീസ് മാത്രം നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തു. 30 പേരും അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവര്‍ ഇടനിലക്കാര്‍ മാത്രമാണെന്നാണ് ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന്മനസിലായിരിക്കുന്നത്. പണത്തിനു പുറമെ അനധികൃത മദ്യം, ലഹരിമരുന്നുകള്‍എന്നിവയും അയല്‍ സംസ്ഥാനങ്ങള്‍ വഴി കാറുകളില്‍ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

237 കിലോ കഞ്ചാവ്, 3033 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 2700 ലിറ്റര്‍ സ്പിരിറ്റ്, 1273 ഗ്രാം സ്വര്‍ണ്ണം, 684 കിലോ ഗണ്‍ പൗഡര്‍, 78,500 സൗദി റിയാല്‍ എന്നിവയും ഈ കാലയളവില്‍ പിടിച്ചെടുത്തു. ആദായ നികുതി വകുപ്പ് തൃശ്ശൂരില്‍ നിന്നാണ് 2.75 കോടിരൂപ ഇന്നലെ പിടികൂടിയത്. മലപ്പുറത്തേക്ക്‌കൊണ്ടുപോകാനായിരുന്നു ഇടനിക്കാരുടെ ശ്രമമെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.

Related Tags :
Similar Posts