Kerala
Kerala
പി ജയരാജനെതിരായ അച്ചടക്ക നടപടി വാര്‍ത്തകള്‍ തെറ്റെന്ന് സിപിഎം
|27 May 2018 6:20 AM GMT
യാതൊരുവിധ അച്ചടക്ക നടപടിയും ജയരാജന് എതിരെ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിക്കകത്ത് വിമര്‍ശവും സ്വയം വിമര്‍ശവും നടക്കുന്നത്
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരായ അച്ചടക്ക നടപടി വാര്‍ത്തകള്‍ തെറ്റെന്ന് സിപിഎം. യാതൊരുവിധ അച്ചടക്ക നടപടിയും ജയരാജന് എതിരെ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിക്കകത്ത് വിമര്‍ശവും സ്വയം വിമര്‍ശവും നടക്കുന്നത് സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്. ജയരാജന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്നത് ഭാവന സൃഷ്ടിമാത്രമാണെന്നും സിപിഎം വ്യക്തമാക്കി.