Kerala
മകരവിളക്ക് തീര്‍ത്ഥാടനം: സുരക്ഷക്കായി 4000പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുംമകരവിളക്ക് തീര്‍ത്ഥാടനം: സുരക്ഷക്കായി 4000പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും
Kerala

മകരവിളക്ക് തീര്‍ത്ഥാടനം: സുരക്ഷക്കായി 4000പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും

Muhsina
|
27 May 2018 6:14 AM GMT

ശബരിമല മണ്ഡല മകരവിളക്കിന് സേനയുടെ അംഗസംഖ്യ കൂട്ടും. തിക്കും തിരക്കും കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഉണ്ടാകും. ലഹരി കടത്ത് തടയുന്നതിന് തമിഴ്നാട് പൊലീസുമായി..

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് സുരക്ഷയൊരുക്കാന്‍ 4000 പൊലീസ് സേനാംഗങ്ങള്‍. മകരവിളക്കിന് സേനയുടെ അംഗസംഖ്യ കൂട്ടും. തിക്കും തിരക്കും കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഉണ്ടാകും. ലഹരി കടത്ത് തടയുന്നതിന് തമിഴ്നാട് പൊലീസുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

തീർഥാടനകാലത്ത് പമ്പയിലും സന്നിധാനത്തുമായി 4000 പോലീസുകാരെ വിന്യസിക്കും. ഇത് കൂടാതെ രണ്ട് കമ്പനി എൻ.ഡി.ആർ.എഫും ആർ.എ.എഫും സേവനത്തിന് എത്തും. മകരവിളക്കിന് 400 പോലീസുകാർ കൂടി അധിമായി എത്തും. ആറ് ഘട്ടങ്ങൾനവംബർ 15 മുതൽ ജനുവരി 20 വരെ ആറ് ഘട്ടങ്ങളിലായാണ് വിവിധ പോലീസ് സംഘങ്ങൾ സേവനത്തിന് എത്തുക. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം കൊടുക്കും. കൂടുതലായി നീരീക്ഷണ കാമറകളും സ്ഥാപിക്കും.

മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ക്യൂകോംപ്ലക്സ് ഇക്കുറി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്.ആറ് കോംപ്ലക്സുകളില്‍ ക്രമീകരണങ്ങള്‍ ഒരുക്കി തീർഥാടകരുടെ യാത്ര കൂടുതൽ സുഖകരമാക്കും. തീർഥാടനകാലത്ത് അയ്യപ്പൻമാരുടെ വേഷത്തിൽ ലഹരികടത്തുകാർ എത്തുന്നത് തടയും. ഇതിന് തമിഴ്നാട് പോലീസുമായി സഹകരിക്കും. അതിർത്തികളിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് നിർദ്ദേശം നൽകും.എക്സൈസുമായി ചേർന്നുള്ള പ്രവർത്തനവും ഉണ്ടാകും.

Similar Posts