കുരുന്ന് ജീവനായി കേരളം വഴിമാറി, കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സ് പാഞ്ഞെത്തി
|മൂന്ന് മണിക്കൂര്‍ 10 മിനുറ്റ് കൊണ്ടാണ് കുരുന്ന് ജീവനുമായി ആംബുലന്‍സ് പാഞ്ഞെത്തിയത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത്.
അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ച മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞിനായി പ്രാര്‍ത്ഥനയോടെ ബന്ധുക്കള്‍. മൂന്ന് മണിക്കൂര്‍ 10 മിനുറ്റ് കൊണ്ടാണ് കുരുന്ന് ജീവനുമായി ആംബുലന്‍സ് പാഞ്ഞെത്തിയത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത്.
കേരളം വഴിമാറിക്കൊടുത്തപ്പോള്‍ കുഞ്ഞ്ജീവനുമായി ആംബുലന്‍സ് പാഞ്ഞെത്തി. ഇടപ്പള്ളി വരെ അകമ്പടി വാഹനത്തിന്റെ പോലും സഹായമില്ലാതെയാണ് ആംബുലന്‍സ് കൊച്ചിയിലെത്തിയത്.
മലപ്പുറം താനൂര്‍ സ്വദേശികളായ കോയ റഫിയത്ത് ദമ്പതികളുടെ കുഞ്ഞിന് ഹൃദയത്തിലെ രക്തക്കുഴലിനാണ് അസുഖം ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി പ്രകാരം സഹായം ലഭിക്കുന്നത്. ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുളള കുട്ടി വെന്റിലേറ്ററില്‍ ഡോക്ടര്‍മാരുടെ നിരീക്ഷത്തിലാണ്.