Kerala
തുരുത്തില്‍ ദുരിത ജീവിതം നയിച്ച വയോധികയെയും അന്ധസഹായിയെയും മാറ്റിതുരുത്തില്‍ ദുരിത ജീവിതം നയിച്ച വയോധികയെയും അന്ധസഹായിയെയും മാറ്റി
Kerala

തുരുത്തില്‍ ദുരിത ജീവിതം നയിച്ച വയോധികയെയും അന്ധസഹായിയെയും മാറ്റി

Subin
|
27 May 2018 8:16 AM GMT

ടക്കാനോ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത വയോധികയെ നോക്കി കണ്ണു കാണാത്ത ശോഭന കുടിവെള്ളം പോലും പുറത്തു നിന്ന് കൊണ്ടുവരേണ്ട ഒറ്റപ്പെട്ട തുരുത്തിലെ ഒറ്റപ്പെട്ട വീട്ടില്‍ ജീവിച്ചിരുന്നത് തന്നെ അവിശ്വസനീമായിരുന്നു

കുട്ടനാട്ടില്‍ ജനജീവിതം ദുസ്സഹമായിത്തീര്‍ന്ന ആര്‍ ബ്ലോക്കിന്റെ നൊമ്പരമായിരുന്ന വയോധികയെയും അന്ധയായ സഹായിയെയും മാറ്റിപ്പാര്‍പ്പിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരെയും തുരുത്തില്‍ നിന്ന് മാറ്റിയത്. കലവൂരിലെ പുനരധിവാസ കേന്ദ്രത്തില്‍ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയ ശേഷമാണ് തുരുത്തില്‍ നിന്ന് കൊണ്ടു വന്നത്.

ആര്‍ ബ്ലോക്കില്‍ വെള്ളം കയറിയ വീട്ടില്‍ ജീവിച്ചിരുന്ന 95കാരിയായ തങ്കമ്മയും സഹായിക്കാന്‍ നിന്നിരുന്ന അന്ധയായ ശോഭനയും അക്ഷരാര്‍ത്ഥത്തില്‍ ഈ തുരുത്തുകാരുടെ നൊമ്പരം തന്നെയായിരുന്നു. നടക്കാനോ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത വയോധികയെ നോക്കി കണ്ണു കാണാത്ത ശോഭന കുടിവെള്ളം പോലും പുറത്തു നിന്ന് കൊണ്ടുവരേണ്ട ഒറ്റപ്പെട്ട തുരുത്തിലെ ഒറ്റപ്പെട്ട വീട്ടില്‍ ജീവിച്ചിരുന്നത് തന്നെ അവിശ്വസനീമായിരുന്നു. വീട്ടിനകത്തു പോലും വെള്ളം കയറിയതോടെ ഇവരുടെ കാര്യം കൂടുതല്‍ ദുരിതത്തിലായി. തൊട്ടടുത്ത വീടുകളില്‍പ്പോലും പകര്‍ച്ച വ്യാധികള്‍ കൂടി പകര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ടു.

കലവൂരിലെ പുതിയ പുനരധിവാസ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുവന്നത്. വെള്ളം ഇറങ്ങി താമസയോഗ്യമായാല്‍ ആര്‍ ബ്ലോക്കിലേക്കു തന്നെ തിരിച്ചു പോകുമെന്നാണ് ശോഭന പറയുന്നത്.

Related Tags :
Similar Posts