ദി യംഗ് കാള്‍ മാക്സിന് കയ്യടിച്ച് ഇടതു നേതാക്കളും
|ഏരീസ് പ്ലസ് തിയറ്ററിലെ പ്രത്യേക പ്രദര്‍ശനം കാണാനാണ് മന്ത്രിമാരും മുതിര്‍ന്ന ഇടത് നേതാക്കളുമെത്തിയത്
ചലച്ചിത്ര മേളയില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ദി യംഗ് കാള്‍ മാക്സിന് കയ്യടിച്ച് ഇടതു നേതാക്കളും. ഏരീസ് പ്ലസ് തിയറ്ററിലെ പ്രത്യേക പ്രദര്‍ശനം കാണാനാണ് മന്ത്രിമാരും മുതിര്‍ന്ന ഇടത് നേതാക്കളുമെത്തിയത്.
യങ് കാള്‍മാക്സ് നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇടത് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മാറി നില്‍ക്കാനാകില്ലല്ലോ . മന്ത്രിപ്പട തന്നെ ചിത്രം കാണാന്‍ ഇന്നലെ ഏരീസ് പ്ലസിലെത്തി. സാംസ്കാരിക മന്ത്രി എ.കെ ബാലന് കൂട്ടായി ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ, പൊതു മരാമത്ത് മന്ത്രി ജി സുധാകരന്, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്, തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീല്‍ എന്നിവരും സിനമ കണ്ടു. ഒപ്പം പി ബി അംഗം എം എ ബേബിയും മറ്റ് നേതാക്കളും. അഭ്രപാളിയില്‍ കണ്ട പ്രിയ സഖാവിന്റെ ജീവിതത്തെ കുറിച്ച് താത്വികാവലോകനം. ഫന്റാസ്റ്റികെന്നാണ് ജി സുധാകരന്റെ അഭിപ്രായം.
പക്ഷേ താത്വിക അവലോകനത്തിനൊന്നും ധനമന്ത്രി തോമസ് ഐസക് മുതിര്‍ന്നില്ല. കാള്‍ മാക്സിന്റെ വേറിട്ട മുഖം അവതരിപ്പിച്ചാണ് സംവിധായകന് സംവിധായകന് റൌള്‍ പെക്ക് പ്രേക്ഷക മനസില്‍ ഇടം നേടിയത്. മാക്സിന്റെ കുടുംബ ജീവിതവും എംഗല്‍സുമായുള്ള ബന്ധവും സൂക്ഷ്മമായി അവതരിപ്പിച്ച ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും നിറഞ്ഞ സദസിലായിരുന്നു.