Kerala
Kerala
ശ്രീജിത്തിന്റെ സമരം: ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ ഒരു വിഭാഗം പിന്മാറി
|27 May 2018 3:54 AM GMT
ശ്രീജീവിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ നാളെ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യും. തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല...
ശ്രീജിത്തിന്റെ സമരത്തില്‍ നിന്ന് ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ ഒരു വിഭാഗം പിന്മാറി. ആവശ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞും സമരം തുടര്‍ന്നാല്‍ പൊതുസമൂഹത്തിന്റെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരുമെന്ന് പിന്മാറിയ കൂട്ടായ്മയില്‍ ഉള്ളവര്‍ പറയുന്നു. ചിലര്‍ സമരത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു. തന്റെ സമരത്തിനൊപ്പം ആരൊക്കെയുണ്ടാവുമെന്ന് നാളെ മുതലറിയാം. അതിനിടെ ശ്രീജീവിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ നാളെ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്യും. തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല.