Kerala
Kerala
കുറഞ്ഞ വിലയില് അരി ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് നടപടിയാരംഭിക്കുമെന്ന് മന്ത്രി
|27 May 2018 4:14 AM GMT
നെല്ലുല്‍പ്പാദനം നടത്തുന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി അരി വാങ്ങി കുറഞ്ഞ വിലയില്‍ പൊതു വിപണിയില്‍ ലഭ്യമാക്കാനാണ് കണ്‍സ്യൂമര്‍ ഫെഡിന്‍റെ ശ്രമം.
പൊതു മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയില് അരി ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് നടപടിയാരംഭിക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. നെല്ലുല്‍പ്പാദനം നടത്തുന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി അരി വാങ്ങി കുറഞ്ഞ വിലയില്‍ പൊതു വിപണിയില്‍ ലഭ്യമാക്കാനാണ് കണ്‍സ്യൂമര്‍ ഫെഡിന്‍റെ ശ്രമം. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് സംസ്ഥാനത്ത് വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.