Kerala
കേരള ബാങ്ക് രൂപീകരണം; ലൈസന്‍സ് അപേക്ഷ ലഭിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്കേരള ബാങ്ക് രൂപീകരണം; ലൈസന്‍സ് അപേക്ഷ ലഭിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്
Kerala

കേരള ബാങ്ക് രൂപീകരണം; ലൈസന്‍സ് അപേക്ഷ ലഭിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്

Jaisy
|
27 May 2018 8:39 AM GMT

ലൈസന്‍സിന് അപേക്ഷ നല്‍കിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചിരുന്നു

കേരള ബാങ്ക് ഉടന്‍ നിലവില്‍ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും ഇത് സംബന്ധിച്ച് യാതൊരു അപേക്ഷയും ലഭിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്. കേരള കോ ഓപറേറ്റീവ്ബാങ്കിന് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷകളോ രേഖകളോ നിലവില്‍ പരിഗണനയില്‍ ഇല്ലെന്നാണ് റിസര്‍വ് ബാങ്ക് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടി. ലൈസന്‍സിന് അപേക്ഷ നല്‍കിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചിരുന്നു.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന ആശയത്തിലായിരുന്നു കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ജില്ലാ സഹകരണ ബാങ്കുകളും സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കും ലയിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് രൂപീകരിക്കുമന്നായിരുന്നു പ്രഖ്യാപനം. ആര്‍ബിഐ ലൈസന്‍സിനായി അപേക്ഷ നല്‍കിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇനി വിവരാവകാശനിയമ പ്രകാരം റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി കാണുക. കേരള ബാങ്ക് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് ഒന്നും അറിയില്ലെന്ന് മറുപടിയില്‍ വ്യക്തം.

സംസ്ഥാനം നല്‍കിയ അപേക്ഷയും അതിനൊപ്പം സമര്‍പ്പിച്ച രേഖകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയ്ക്കാണ് റിസര്‍വ് ബാങ്ക് ഇത്തരത്തിലൊരു മറുപടി ഈ മാസം 20 ന് നല്‍കിയത്. കേരള ബാങ്ക് രൂപീകരണം വേഗത്തിലാക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സിന് സംസ്ഥാനം രൂപം നല്‍കിയിരുന്നു. എന്നാല്‍ കേരള ബാങ്ക് സംബന്ധിച്ച അപേക്ഷ പരിഗണനയിലില്ലെന്ന് ആര്‍ബിഐ വിശദീകരിക്കുമ്പോള്‍ ആശയകുഴപ്പം കൂടുതല്‍ ശക്തമാവുകയാണ്.

Related Tags :
Similar Posts