Kerala
സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടുന്നുസംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടുന്നു
Kerala

സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടുന്നു

Sithara
|
27 May 2018 4:00 AM GMT

2017ല്‍ 2658 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ മാത്രം 238 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൂടുന്നു. 2017ല്‍ 2658 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ മാത്രം 238 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതാകട്ടെ തിരുവനന്തപുരം ജില്ലയിലും.

2017ല്‍ മാത്രം 2658 പോക്സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ ജനുവരിയില്‍ 149 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ അത് 238 ആയി ഉയര്‍ന്നു. 2017 ഫെബ്രുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ധനവ് വ്യക്തമാകും. ഫെബ്രുവരിയില്‍ 162 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മാര്‍ച്ചില്‍ 364 കേസുകളായി ഉയര്‍ന്നു. ഏപ്രിലില്‍ 248, മെയില്‍ 214, ജൂണില്‍ 194, ജൂലൈയില്‍ ‍225ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്തില്‍ 231ആയി വര്‍ധിച്ചെങ്കിലും സെപ്തംബറില്‍ 207 ആയി കുറഞ്ഞു. ഒക്ടോബറില്‍ 215 ആയും നവംബറില്‍ 234 ആയും കേസുകളുടെ എണ്ണം വര്‍ധിച്ചു. ഡിസംബറില്‍ 217 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അതേസമയം പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നവരും ഇപ്പോഴുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആയതിനാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമേ ഈ വകുപ്പ് ചുമത്തുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Related Tags :
Similar Posts