Kerala
Kerala

കരിപ്പൂരിലെ ബാഗേജ് കൊള്ള: രണ്ട് വര്‍ഷത്തിനിടെ ലഭിച്ചത് 53 പരാതികള്‍

admin
|
27 May 2018 6:24 AM GMT

2017 ല്‍ ബാഗേജില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ട 40 പരാതികള്‍ കരിപ്പൂര്‍ പോലീസിന് ലഭിച്ചു. ഇതില്‍ രണ്ടെണ്ണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി

കരിപ്പൂരില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 53 പരാതികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പോലീസില്‍ ലഭിച്ചത്. ചിലര്‍ക്കെല്ലാം സാധനങ്ങള്‍ തിരിച്ചു കിട്ടിയെങ്കിലും ഭൂരിഭാഗം പരാതികളിലും അന്വേഷണം എങ്ങുമെത്തിയില്ല.

കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഒരു യാത്രക്കാരന് പതിനഞ്ച് മിനിറ്റ് കൊണ്ട് കസ്റ്റ്ംസ് പരിശോധന പൂര്‍ത്തിയാക്കി ബാഗേജ് ലഭിക്കും.ഈ സമയത്തിനിടക്കാണ് സാധനങ്ങള്‍ നഷ്ടപ്പെടുന്നത്. 2017 ല്‍ ബാഗേജില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെട്ട 40 പരാതികള്‍ കരിപ്പൂര്‍ പോലീസിന് ലഭിച്ചു. ഇതില്‍ രണ്ടെണ്ണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി. സ്വര്‍ണ മാല നഷ്ടപ്പെട്ട ഒരു കേസില്‍ കസ്റ്റംസിലെ ഒരു ഹവില്‍ദാര്‍ അറസ്റ്റിലായി. 2018 ല്‍ ഇതുവരം 13 പരാതികളാണ് പോലീസില്‍ ലഭിച്ചത്.

സ്വര്‍ണം, മൊബൈല്‍ ഫോണ്‍ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ മാത്രമല്ല, ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള രേഖകളും ഇത്തരത്തില്‍ നഷ്ടപ്പെടുന്നുണ്ട്. മറന്നുവെക്കുന്നതോ യാത്രക്കാര്‍ തന്നെ മാറി കൊണ്ടുപോകുന്നതോ ആയ സംഭവങ്ങളും നിരവധിയാണ്. എന്നാല്‍ മോഷണം നടക്കുന്നു എന്ന കാര്യം പോലീസ് തന്നെ അംഗീകരിക്കുന്നു.

യാത്രക്കാരുടെ ബാഗേജിന്‍റെ കാര്യത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം. എന്നാല്‍ പരാതികളുണ്ടാകുന്പോള്‍ പ്രതികരിക്കാന്‍ പോലും എയര്‍ലൈന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല.kjf

Similar Posts