Kerala
Kerala
ഇന്ധനവില വര്‍ദ്ധന: കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്
|27 May 2018 8:33 AM GMT
ഇന്ധനവില വര്‍ദ്ധനക്കെതിരെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തും
ഇന്ധനവില വര്‍ദ്ധനക്കെതിരെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തും. ആഗോള വിപണിയില്‍ ഇന്ധനവില കുറഞ്ഞിട്ടും വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ആര്‍എംഎസിന് മുന്നില്‍ വി എം സുധീരന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.