Kerala
Kerala

മഅ്ദനിക്ക് എട്ട് ദിവസം നാട്ടില്‍ പോകാം

admin
|
27 May 2018 10:08 PM GMT

ജൂലൈ നാല് മുതല്‍ 12 വരെ നാട്ടില്‍ പോകാനാണ് വിചാരണ കോടതിയുടെ അനുമതി

അബ്ദുന്നാസര്‍ മഅ്ദനിക്ക് എട്ട് ദിവസം കേരളത്തില്‍ പോകാന്‍ വിചാരണ കോടതി അനുമതി നല്‍കി. ഈ മാസം നാല് മുതല്‍ പന്ത്രണ്ടാം തിയതി വരെയാണ് ഉമ്മയെ കാണാന്‍ അനുമതി ലഭിച്ചത്. ഈ കാലയളവില്‍ മഅ്ദനക്കി കേരളത്തില്‍ ചികിത്സ തുടരാമെന്നും കോടതി വ്യക്തമാക്കി. സുപ്രിം കോടതി ഇടപെടലിനെത്തുടര്‍ന്നാണ് വിചാരണ കോടതിയുടെ നടപടി.

അസുഖബാധിതയായ ഉമ്മയെ കാണാന്‍ കേരളത്തില്‍ പോകാന്‍ മഅ്ദനിക്ക് കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കര്‍ണാടക സര്‍ക്കാറിന്റെ കടുത്ത എതിര്‍പ് അവഗണിച്ചായിരുന്നു സുപ്രിംകോടതി വിധി. ജാമ്യമ നേടുന്നതിന് പിന്നില്‍ മറ്റുലക്ഷ്യങ്ങളുണ്ടെന്ന് വരെ കര്‍ണാടക വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാല്‍ കേരളത്തില്‍ പോകേണ്ട തിയതി തീരുമാനിക്കാന്‍ വിചാരണ കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മഅ്ദനി വിചാരണ കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. മറ്റു ഉപാധികളൊന്നും സന്ദര്‍ശനത്തിന് കോടതി നിശ്ചയിച്ചിട്ടില്ല. ഇക്കാലയളവില്‍ മഅ്ദനിക്ക് കേരളത്തില്‍ ചികിത്സ തേടാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച തന്നെ കേരളത്തിലെത്താവുന്ന വിധത്തില്‍ യാത്ര ക്രമീകരിക്കാനാണ് മഅ്ദനിയുടെ ബന്ധുക്കളുടെ ശ്രമം. വിമാന മാര്‍ഗം കൊച്ചിയിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗം കൊല്ലം ശാസ്താംകോട്ടയിലെ വീട്ടിലെത്തുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരുക്കുന്നത്. കര്‍ണാടക പൊലീസ് സംഘം സുരക്ഷക്കായി മഅ്ദനിക്കൊപ്പം ഉണ്ടാകും. ഭാര്യക്കും ഇളയമകനും ഒപ്പമായിരിക്കും മഅ്ദനി നാട്ടിലേക്ക് തിരിക്കുക.

Related Tags :
Similar Posts