കാന്തല്ലൂരില്‍ വെളുത്തുള്ളി ക്യഷി വ്യാപകമാകുന്നു
|വെളുത്തുള്ളിക്ക് വിപണി മൂല്യം കൂടിയതും കൃഷിക്ക് ചെലവ് കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം
കേരളത്തിന്റെ ശീതകാല പച്ചക്കറി തോട്ടമേഖലയായ കാന്തല്ലൂരില്‍ വെളുത്തുള്ളി ക്യഷി വ്യാപകമാകുന്നു. വെളുത്തുള്ളിക്ക് വിപണി മൂല്യം കൂടിയതും കൃഷിക്ക് ചെലവ് കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം. കാന്തല്ലൂരില്‍ വെളുത്തുള്ളികൃഷി വ്യാപകമാകുന്നു.
മുന്‍പ് കാന്തല്ലൂരിലെ പാടങ്ങലില് ക്യരറ്റും കാബേജും ഉരുളന്കിഴങ്ങുമൊക്കെയായിരുന്നു വിളവെങ്കില്‍ ഇപ്പോഴവ വെളുത്തുളളി ആയി മാറിയിരിക്കുന്നു.വെളുത്തുളളിക്ക് കേരളത്തോടൊപ്പം തമിഴ്നാട്ടിലേയും വിപണിയില്‍ വലിയ ഡിമാന്‍ഡ് ആണ് ഇപ്പോള്‍ കിലോയ്ക്ക് 160 മുതല്‍ 180 രൂപ വരെ നിലവിലുണ്ട്. ഇവ മൂന്ന് മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാം എന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. മൂന്നുമാസമാണ് ഒരു വിളവെടുപ്പ് കാലയളവ്. പച്ചക്കറി കൃഷി പോലെ എപ്പോഴും ശ്രദ്ധ ആവിശ്യമില്ലായെന്നതും കീടനാശിനികള്‍ വളരെ കുറച്ച് മതി എന്നുള്ളതും കടകെണിയിലായ കാന്തല്ലൂര്‍ കര്‍ഷകര്‍ക്ക് അധികം പണം മുടക്കാതെ വെളുത്തുളളി നേട്ടങ്ങള്‍ സംമ്മാനിക്കുന്നു. കാന്തല്ലൂരിലെ 200 ഹെക്റ്ററിലാണ് ഇപ്പോള്‍ കൃഷി വ്യാപിച്ചിരിക്കുന്നത്. മറ്റുള്ളിടങ്ങളിലേക്കും ക്യഷി വ്യപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കാന്തല്ലൂരിലെ കര്‍ഷകര്‍.