വിഎസിന്‍റെ ഭരണപരിഷ്കരണ കമ്മീഷന്‍ സംസ്ഥാനചരിത്രത്തിലെ നാലാമത്തേത്
|1957-ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേത്യത്വത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഭരണ പരിഷ്ക്കരണ കമ്മീഷന്‍ രൂപീകരിച്ചത്.പിന്നീട് എം.കെ വെള്ളോടിയും, ഇകെ നായനാരും ചെയര്‍മാന്മാരായി രണ്ട് തവണ കമ്മീഷന്‍ രൂപീകരിച്ചു.
1957-ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേത്യത്വത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഭരണ പരിഷ്ക്കരണ കമ്മീഷന്‍ രൂപീകരിച്ചത്.പിന്നീട് എം.കെ വെള്ളോടിയും, ഇകെ നായനാരും ചെയര്‍മാന്മാരായി രണ്ട് തവണ കമ്മീഷന്‍ രൂപീകരിച്ചു. വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായി നിലവില്‍ വന്ന മൂന്നംഗ കമ്മീഷന്‍ സംസ്ഥാന ചരിത്രത്തിലെ നാലാമത്തേതാണ്.
സംസ്ഥാനത്തെ ഭരണ പരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാരായ നാലുപേരില്‍ മൂന്ന് പേരും സിപിഎം പ്രതിനിധികളായി മുഖ്യമന്ത്രിമാരായവരാണ്. 1957-ല്‍ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാട് ചെയര്‍മാനായാണ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഭരണ പരിഷ്ക്കരണ കമ്മീഷന്‍ രൂപീകരിച്ചത്. ജില്ലാ കൌണ്‍സിലുകള്‍ നിലവില്‍ വന്നത് ഇ.എം.എസ് അധ്യക്ഷനായ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചായിരുന്നു. ജനകീയാസൂത്രണം എങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തിലും ഭരണ പരിഷ്ട്ക്കരണ കമ്മീഷന്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
പിന്നീട് 1965-ല്‍ സംസ്ഥാനം രാഷ്ടപതി ഭരണത്തിലായിരുന്ന കാലത്താണ് എം.കെ വെള്ളോടി ചെയര്‍മാനായി രണ്ടാമത്തെ കമ്മീഷന്‍ യാഥാര്‍ഥ്യമായത്. ഉദ്യോഗസ്ഥരുടെ ചുമതലകള്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ മാനദണ്ഡം നിര്‍ദ്ദേശിച്ചത് വെള്ളോടി കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങളനുസരിച്ചായിരുന്നു. സര്‍ക്കാരിന്‍റെ ചെലവ് ചുരുക്കലും, അനാവശ്യ തസ്തിക വെട്ടിക്കുറക്കലും രണ്ടാം കമ്മീഷന്‍റെ നേട്ടമായി കരുതുന്നു.
പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരിന്‍റെ നേത്യത്വത്തില്‍ മൂന്നാം ഭരണ പരിഷ്ക്കരണ കമ്മീഷന്‍ 1997ല്‍ നിലവില്‍ വന്നു. ഗസറ്റഡ് ഓഫീസര്‍മാര്‍ സ്വയം ശമ്പള ബില്ലെഴുതുന്ന രീതി അവസാനിപ്പിച്ചത് നായനാര്‍ കമ്മീഷന്‍ ശുപാര്‍ശിയാലാണ്. വി.എസ് ചെയര്‍മാനായ മൂന്നഗം കമ്മീഷനും ഭരണപരമായ കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുകയെന്നതാണ് ചുമതല.ശുപാര്‍ശ സ്വീകരിക്കാനോ,തള്ളിക്കളയാനോയുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്.