Kerala
സന്നിധാനത്തിറങ്ങുന്ന പാമ്പുകളെ ചാക്കിലാക്കാന്‍ ഗോപി ശെല്‍വമെത്തിസന്നിധാനത്തിറങ്ങുന്ന പാമ്പുകളെ ചാക്കിലാക്കാന്‍ ഗോപി ശെല്‍വമെത്തി
Kerala

സന്നിധാനത്തിറങ്ങുന്ന പാമ്പുകളെ ചാക്കിലാക്കാന്‍ ഗോപി ശെല്‍വമെത്തി

Ubaid
|
28 May 2018 11:08 AM GMT

ഏഴാം വര്‍ഷമാണ് ഗോപി ശെല്‍വം സന്നിധാനത്ത് പാമ്പു പിടിയ്ക്കാന്‍ എത്തുന്നത്. പതിമൂന്നാം വയസിലാണ് പാമ്പു പിടുത്തം തുടങ്ങിയത്. മൂവായിരത്തില്‍ അധികം പാമ്പുകളെ, ഇതിനകം പിടികൂടി, കാട്ടില്‍ വിട്ടു

സന്നിധാനത്തിറങ്ങുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ ചാക്കിലാക്കാന്‍ ഇക്കുറിയും ഗോപി ശെല്‍വമെത്തി. തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയായി പാമ്പുകള്‍ എവിടെ ഇറങ്ങിയാലും വനപാലകര്‍ക്കൊപ്പം ഗോപി അവിടെയെത്തും. പാമ്പുകളെ പിടികൂടി, കാട്ടില്‍ വിടും.

ഏഴാം വര്‍ഷമാണ് ഗോപി ശെല്‍വം സന്നിധാനത്ത് പാമ്പു പിടിയ്ക്കാന്‍ എത്തുന്നത്. പതിമൂന്നാം വയസിലാണ് പാമ്പു പിടുത്തം തുടങ്ങിയത്. മൂവായിരത്തില്‍ അധികം പാമ്പുകളെ, ഇതിനകം പിടികൂടി, കാട്ടില്‍ വിട്ടു. സീസണ്‍ ആരംഭിച്ച് ഇതുവരെ സന്നിധാനത്തും പരിസരങ്ങളില്‍ നിന്നുമായി, ഇരുപത് പാമ്പുകളെ പിടികൂടി.

പഞ്ചായത്തില്‍ ജോലിയുണ്ടായിരുന്ന ഗോപി ശെല്‍വം, ആരോഗ്യ കാരണങ്ങളാല്‍ നിര്‍ബന്ധിത വിരമിക്കലെടുത്തു. വണ്ടിപേട്ടയാണ് സ്വദേശം. സന്നിധാനത്തു വച്ചു തന്നെ നിരവധി തവണ പാമ്പിന്റെ കടിയേറ്റു. എങ്കിലും, ലോകത്തിന്റെ ഏതു കോണിലായാലും മണ്ഡലകാലം തുടങ്ങിയാല്‍ ഗോപി സന്നിധാനത്തെത്തും. തീര്‍ത്ഥാടകരെ പേടിപ്പിക്കുന്ന പാമ്പുകളെ ചാക്കിലാക്കാന്‍. ഒരു നിയോഗം പോലെ.

Related Tags :
Similar Posts