പേടിഎം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് നോട്ട് പിന്‍വലിക്കലിന് തൊട്ട് മുന്‍പ്
|നോട്ട് പ്രതിസന്ധി വന്ന ശേഷം ഇ വാലറ്റുകള്‍ വ്യാപകമായപ്പോള്‍ കൂടുതല്‍ ഗുണമായത് പേടിഎമ്മിനാണ്
പണം പിന്‍വലിക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറിയ പേ ടിഎം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് നോട്ട് പിന്‍വലിക്കലിന് മുന്‍പത്തെ മാസത്തില്‍. കാശില്ലാതെയും പര്‍ച്ചേസ് നടത്താമെന്ന അവരുടെ വാഗ്ദാനം നോട്ട് പിന്‍വലിക്കുന്ന് നേരത്തെ അറിഞ്ഞുള്ള നീക്കമായിരുന്നോ എന്ന് സംശയിക്കുന്നവരുണ്ട്. സുരക്ഷാ ഭീഷണിയും പേടിഎം ഉപയോഗിക്കുന്നവര്‍ക്കുണ്ട്.
നോട്ട് പ്രതിസന്ധി വന്ന ശേഷം ഇ വാലറ്റുകള്‍ വ്യാപകമായപ്പോള്‍ കൂടുതല്‍ ഗുണമായത് പേടിഎമ്മിനാണ്. ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. നോട്ട് നിരോധത്തിന് തൊട്ട് മുമ്പാണ് പേടിമ്മിന്‍റെ എക്സിക്യൂട്ടീവുകള്‍ എത്തിയതെന്ന് ചാലമാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പണം മുന്‍കൂറായി പേടിഎം അക്കൌണ്ടില്‍ നിക്ഷേപിച്ച ശേഷാണ് ഇടപാടുകള്‍ നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.