കനറാ ബാങ്ക് പണവിതരണം നിര്‍ത്തി
|നോട്ട് ലഭ്യമല്ലാത്തതിനാലാണ് ശാഖകളിലൂടെയുള്ള പണവിതരണം നിര്‍ത്തിയത്. തീരുമാനം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജില്ലാ കലക്ടറെ അറിയിച്ചു.
ഇടപാടുകാര്‍ക്ക് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ കനറാ ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം പണം പിന്‍വലിക്കാനെത്തിയവര്‍ക്ക് തിരിച്ചടിയായി. ഇടപാടുകാരുടെ പ്രതിഷേധം ഭയന്ന് ബാങ്ക് അധികൃതകര്‍ ബാങ്കുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.
രാവിലെ ബാങ്കുകളിലെത്തിയപ്പോഴാണ് പണം ലഭിക്കില്ലെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നത്. ഇത് സംബന്ധിച്ച അസിസ്റ്റന്റ് ജനറല്‍ മാനേജറുടെ അറിയിപ്പ് രാവിലെ മാത്രമാണ് ബാങ്ക് ശാഖകള്‍ക്കും ലഭിച്ചത്. കഴിഞ്ഞ ദിവസം പണം പിന്‍വലിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന് പണം നല്‍കാനാകുമെന്ന പ്രതീക്ഷയില്‍ ബാങ്കുകള്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ എത്തിയ ഇടപാടുകാര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് നല്‍കാന്‍ ബാങ്കുകളില്‍ പണമില്ലെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി രവീന്ദ്രനാഥന്‍ ഇന്നലെ ജില്ലാ കലക്ടറെ അറിയിച്ചിരുന്നു. പ്രതിഷേധം തടയാന്‍ ബാങ്കുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിലടക്കം ബാങ്കുകള്‍ക്ക് മുന്‍പിലുണ്ടായ പ്രതിഷേധം പൊലീസെത്തിയാണ് നിയന്ത്രിച്ചത്.
പ്രതിസന്ധി താല്‍ക്കാലികമാണെന്നും നാളെ മുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ബ്രാഞ്ചുകളിലേക്ക് പണം വിതരണം ചെയ്യുന്ന ചെസ്റ്റ് ബ്രാഞ്ചില്‍ ഇതുവരെ നാളേയ്ക്കുള്ള പണം എത്തിയിട്ടില്ല.