Kerala
അനുഭവ സമ്പത്തിന്റെ കൈമുതലുമായി പ്രതിഭാ ഹരിഅനുഭവ സമ്പത്തിന്റെ കൈമുതലുമായി പ്രതിഭാ ഹരി
Kerala

അനുഭവ സമ്പത്തിന്റെ കൈമുതലുമായി പ്രതിഭാ ഹരി

admin
|
28 May 2018 10:30 PM GMT

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതിഭാ

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനുഭവപരിചയവുമായാണ് കായംകുളത്ത് പ്രതിഭാഹരി ഇടതുമുന്നണിക്ക് വേണ്ടി വോട്ട് തേടുന്നത്. എതിര്‍ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം വൈകുന്നത് മുതലാക്കി പരമാവധി സമ്മതിതായകരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് പ്രതിഭാ ഹരി.

ജില്ലയിലെ ഇടതു സ്ഥാനാര്‍ഥിപ്പട്ടികയിലെ യുവ സ്ത്രീ സാന്നിദ്ധ്യമാണ് കായംകുളത്തേത്. ജില്ലയില്‍ പാര്‍ട്ടിയില്‍ വിവിധ ഘട്ടങ്ങളിലെ കൂടിയാലോചനക്ക് ശേഷമാണ് പ്രതിഭക്ക് നറുക്ക് വീണത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാരെന്ന് വ്യക്തമാകാത്തത് പരമാവധി മുതലാക്കാനാണ് ഇടതു മുന്നണിയുടെ ശ്രമം. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടുന്നതിനായ് വീടുകള്‍ കയറുന്ന സ്‌ക്വാഡുകളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. സിറ്റിംഗ് സീറ്റെന്ന നിലയില്‍ വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി.

കഴിഞ്ഞ രണ്ട് തവണയായി എല്‍ഡിഎഫിന്റെ പക്കലുള്ള സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഇവിടെ ഇടതുമുന്നണി . യുവ സ്ഥാനാര്‍ഥിയെന്ന നിലയില്‍ യുവാക്കളെ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളും മണ്ടലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സാരഥിയെന്ന നിലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ വികസന പദ്ധതികള്‍ വോട്ടാകുമെന്നാണ് പ്രതിഭയുടെ പ്രതീക്ഷ.

Similar Posts