Kerala
പെരിയാര്‍: പരിസ്ഥിതി, പൌരാവകാശ സംഘടനകള്‍ രണ്ട് തട്ടില്‍പെരിയാര്‍: പരിസ്ഥിതി, പൌരാവകാശ സംഘടനകള്‍ രണ്ട് തട്ടില്‍
Kerala

പെരിയാര്‍: പരിസ്ഥിതി, പൌരാവകാശ സംഘടനകള്‍ രണ്ട് തട്ടില്‍

Sithara
|
28 May 2018 12:25 PM GMT

പെരിയാറിന്‍റെ തീരത്തെ റെഡ് കാറ്റഗറി വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് പൌരാവകാശ സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ അതിനെതിരെ നിലപാടെടുക്കുകയാണ് പരിസ്ഥിതി സംഘടനകള്‍.

പെരിയാര്‍ മലിനീകരണ വിഷയത്തില്‍ രണ്ട് തട്ടിലായി പരിസ്ഥിതി സംഘടനകളും പൌരാവകാശ സംഘടനകളും. പെരിയാറിന്‍റെ തീരത്തെ റെഡ് കാറ്റഗറി വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് പൌരാവകാശ സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ അതിനെതിരെ നിലപാടെടുക്കുകയാണ് പരിസ്ഥിതി സംഘടനകള്‍.

പെരിയാറിനെ മലിനമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് തീരത്തെ വ്യവസായശാലകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നതിനെ ചൊല്ലിയാണ് പ്രദേശത്തെ പരിസ്ഥിതി സംഘടനകളും പൌരാവകാശ സംഘടനകളും രണ്ട് തട്ടിലായത്. റെഡ് കാറ്റഗറിയില്‍ പെടുന്ന തീരത്തെ 83 വ്യവസായശാലകള്‍ അടച്ചുപൂട്ടണമെന്നാണ് കോറല്‍ എന്ന പൌരാവകാശ സംഘടനയുടെ ഒപ്പം അണിനിരക്കുന്ന വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ സീറോ ഡിസ്ചാര്‍ജ്ജ് നടപ്പിലാക്കലാണ് വേണ്ടത് എന്നുമാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമര സമിതിയുടെ നിലപാട്.

നിലവിലെ നിയമവ്യവസ്ഥിതിക്ക് ഉള്ളില്‍ നിന്നുകൊണ്ട് തൊഴില്‍ സാധ്യതകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ പെരിയാറിന്‍റെ സംരക്ഷണം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പെരിയാര്‍ മലിനീകരണത്തിനെതിരെ ലോകജലദിനമായ 22 മുതല്‍ വിവിധ സമരപരിപാടികള്‍ക്കും ഇരുവിഭാഗവും രൂപം നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts