Kerala
താനൂർ സംഘർഷം:  പൊലീസിനെ ന്യായീകരിച്ച് കോടിയേരിതാനൂർ സംഘർഷം: പൊലീസിനെ ന്യായീകരിച്ച് കോടിയേരി
Kerala

താനൂർ സംഘർഷം: പൊലീസിനെ ന്യായീകരിച്ച് കോടിയേരി

Sithara
|
28 May 2018 8:45 AM GMT

താനൂരിൽ പൊലീസ് നടപടിയെ വിമർശിക്കുന്ന ചിലർ പൊലീസിന്‍റെ ആത്മവീര്യം തകർക്കുകയാണെന്ന് കോടിയേരി

താനൂർ സംഘർഷത്തിൽ പൊലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘർഷ ബാധിത പ്രദേശത്തെത്തിയ കോടിയേരി താനൂരില്‍ പൊലീസ് അതിക്രമം നടന്ന വീടുകൾ സന്ദർശിക്കാതെയാണ് മടങ്ങിയത്.

സിപിഎം - ലീഗ് സംഘർഷം നടന്ന താനൂർ ചാപ്പപടി കോർമ്മൻ കടപ്പുറത്താണ് കോടിയേരി ബാലകൃഷ്ണൻ സന്ദർശനം നടത്തിയത്. അക്രമത്തിനിരയായ സിപിഎമ്മുകാരുടെ വീടുകകളിൽ മാത്രമാണ് കോടിയേരിയെത്തിയത്. പൊലീസ് അതിക്രമം നടന്ന വീടുകളിൽ കയറിയില്ല. താനൂരിൽ പൊലീസ് നടപടിയെ വിമർശിക്കുന്ന ചിലർ പൊലീസിന്‍റെ ആത്മവീര്യം തകർക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

താനൂർ മണ്ഡലത്തിൽ സിപിഎം വിജയിച്ചതിൽ ലീഗിനുള്ള അസഹിഷ്ണുതയാണ് മേഖലയിലെ സംഘർഷത്തിന് കാരണമെന്നും കോടിയേരി ആരോപിച്ചു.

Related Tags :
Similar Posts