ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഒരു ഗ്രാമം ഒരുങ്ങുന്നു
|പാലക്കാട് ലക്കിടിക്കടുത്താണ് നിശ്ചിന്ത എന്ന പേരില്‍ ഓട്ടിസം ബാധിതര്‍ക്ക് വേണ്ടിയുള്ള പരിശീലനകേന്ദ്രവും കുടുംബങ്ങള്‍ക്കായി വീടുകളും ഒരുങ്ങുന്നത്.
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഒരു പ്രത്യേക ഗ്രാമമൊരുങ്ങുന്നു. പാലക്കാട് ലക്കിടിക്കടുത്താണ് നിശ്ചിന്ത എന്ന പേരില്‍ ഓട്ടിസം ബാധിതര്‍ക്ക് വേണ്ടിയുള്ള പരിശീലനകേന്ദ്രവും കുടുംബങ്ങള്‍ക്കായി വീടുകളും ഒരുങ്ങുന്നത്.
ഓട്ടിസം ബാധിതരുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ നിരവധിയാണ്. സമൂഹത്തിന്റെ പൊതു മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പെരുമാറാനോ ആശയവിനിമയം നടത്താനോ സാധിക്കാത്ത ഇവര്‍ക്ക് വേണ്ടി മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും ജീവിതം ഉഴിഞ്ഞ് വെക്കേണ്ടി വരുന്നു. തങ്ങള്‍ക്ക് ശേഷം ഈ മക്കളുടെ ഭാവിയെന്ത് എന്ന ചിന്തയില്‍ നിന്നാണ് നിശ്ചിന്ത എന്ന ആശയത്തിന്റെ തുടക്കം.
ഒരു പ്രത്യേക ഗ്രാമത്തിലേക്ക് ഓട്ടിസം ബാധിതര്‍ ഒതുങ്ങുന്നത് സാമൂഹ്യമായ ഒറ്റപ്പെടലിന് കാരണമാകാതിരിക്കാനുള്ള മുന്‍കരുതലുകളും നിശ്ചിന്തക്കുണ്ട്. നിശ്ചിന്തയുടെ മുഴുവന്‍ ചെലവും രക്ഷിതാക്കള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഭാവിയില്‍ നിര്‍ധനരായ നൂറ് കുട്ടികളെയെങ്കിലും ദത്തെടുക്കാനും പദ്ധതിയുണ്ട്. അടുത്ത വര്‍ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.