Kerala
കാനായി കാനം നീരൊഴുക്ക് നിലച്ച് നാശത്തിന്റെ വക്കില്‍കാനായി കാനം നീരൊഴുക്ക് നിലച്ച് നാശത്തിന്റെ വക്കില്‍
Kerala

കാനായി കാനം നീരൊഴുക്ക് നിലച്ച് നാശത്തിന്റെ വക്കില്‍

Subin
|
28 May 2018 3:13 AM GMT

കാനത്തിന്റെ വൃഷ്ടി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അരഡസനോളം അനധികൃത ചെങ്കല്‍ പണകളാണ് കാനത്തിന്റെ നാശത്തിന് വേഗം കൂട്ടിയത്

ഉത്തര കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്ന കാനായി കാനം നീരൊഴുക്ക് നിലച്ച് മരണാസന്നമായി. വൃഷ്ടി പ്രദേശങ്ങളിലെ അനധികൃത ചെങ്കല്‍ ഖനനമാണ് കൊടും വേനലില്‍ പോലും വറ്റാതിരുന്ന കാനത്തിന്റെ നാശത്തിന് കാരണമായത്.

ഉത്തര കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന കാനായി കാനം. മൂന്ന് പാറക്കെട്ടുകളില്‍ നിന്നായി ഒഴുകിയെത്തി താഴേക്ക് പതിച്ചിരുന്ന ജലകാഴ്ച കാണാന്‍ നൂറ് കണക്കിന് സഞ്ചാരികളായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഇവിടെയെത്തിയിരുന്നത്. വേനല്‍ കാലത്ത് പോലും നിറഞ്ഞൊഴുകിയിരുന്ന കാനത്തിന്റെ നിലവിലെ അവസ്ഥ പക്ഷെ ഇതാണ്.

കാനത്തിന്റെ വൃഷ്ടി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അരഡസനോളം അനധികൃത ചെങ്കല്‍ പണകളാണ് കാനത്തിന്റെ നാശത്തിന് വേഗം കൂട്ടിയത്. കല്‍പ്പണകള്‍ പെരുകിയതോടെ പാറക്കെട്ടുകളില്‍ മഴവെളളം ഇറങ്ങാതായതാണ് ഈ നീര്‍ച്ചോലയെ മരണത്തിന്റെ വക്കിലെത്തിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലെ പ്രധാന ജൈവ വൈവിധ്യം കൂടിയാണ് കാനായി കാനത്തിനൊപ്പം ഇല്ലാതാവുന്നത്.

Related Tags :
Similar Posts