Kerala
ചൂടിന് ആശ്വാസമായി വയനാട്ടില്‍ വേനല്‍ മഴചൂടിന് ആശ്വാസമായി വയനാട്ടില്‍ വേനല്‍ മഴ
Kerala

ചൂടിന് ആശ്വാസമായി വയനാട്ടില്‍ വേനല്‍ മഴ

Subin
|
28 May 2018 11:10 PM GMT

2013 ന് ശേഷമുള്ള ഏറ്റവും കൂടിയ മഴയാണ് ഇത്തവണ വയനാട്ടില്‍ ലഭിച്ചത്. മെയ് 11 വരെ 327 മില്ലി മീറ്റര്‍ മഴ ലഭിച്ചു...

ചൂടിന് ആശ്വാസമായി മലയോരമേഖലയില്‍ വേനല്‍ മഴ. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടിയ മഴയാണ് ഇത്തവണ വയനാട്ടില്‍ ലഭിച്ചത്. വേനല്‍ മഴ ലഭിച്ചതോടെ കൃഷി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

2013 ന് ശേഷമുള്ള ഏറ്റവും കൂടിയ മഴയാണ് ഇത്തവണ വയനാട്ടില്‍ ലഭിച്ചത്. മെയ് 11 വരെ 327 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 229 മില്ലിമീറ്ററായിരുന്നു. വേനല്‍ മഴയിലും കാലവര്‍ഷത്തിലും കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍കുറവ് ഇത്തവണ നികത്തപ്പെടുമെന്നാണ് പ്രവചനം. നിലമൊരുക്കി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഗുണമായേക്കും.

വേനല്‍ മഴ പെയ്തതോടെ കാട്ടുതീ ഭീഷണിയില്‍ അടച്ചിട്ട വന്യജീവി സങ്കേതങ്ങളും തുറന്നു. എന്നാല്‍ മഴനന്നായി പെയ്തിട്ടും പകല്‍ സമയത്തെ ചൂടിന് കുറവുണ്ടായിട്ടില്ല. വരും നാളുകളിലും വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ ജില്ല വരള്‍ച്ചയില്‍ നിന്ന് മോചിതമാവുകയുള്ളൂ.

വ്യാപകമായി മഴ ലഭിച്ചതോടെ കബനി നദിയിലും നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ വറ്റിവരണണ്ട കിണറുകള്‍ക്ക് ജീവന്‍ വെക്കണമെങ്കില്‍ കാലവര്‍ഷമെത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും.

Related Tags :
Similar Posts