നല്ല മനസ്സുള്ള മലയാളികള്‍
|രക്തം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് അഭ്യര്‍ത്ഥന പുറത്തിറക്കി ഒരു മണിക്കൂറിനകം മൂവായിരത്തോളം ആളുകളാണ് സന്നദ്ധരായെത്തിയത്.
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ രാജ്യത്തിന് തന്നെ മാത്യകയാകാറുണ്ട് മലയാളികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ നേരിട്ട പ്രതിസന്ധി, പരുക്കേറ്റവര്‍ക്ക് നല്കാന് ആവശ്യമായ രക്തമില്ലാ എന്നതായിരുന്നു. രക്തം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് അഭ്യര്‍ത്ഥന പുറത്തിറക്കി ഒരു മണിക്കൂറിനകം മൂവായിരത്തോളം ആളുകളാണ് സന്നദ്ധരായെത്തിയത്.
പരുക്കേറ്റവര്‍ക്ക് നല്കാന് രക്തമില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയപ്പോഴാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രക്തം ആവശ്യപ്പെട്ട് അഭ്യര്‍ത്ഥന ഇറക്കിയത്. മണിക്കൂറുകള്‍ക്കകം ഓടിയെത്തിയത് മൂവായിരത്തോളം പേരാണ്.
ചിലരെ രാഷ്ട്രീയ സംഘടനകള്‍ എത്തിച്ചു. കോളേജില്‍ നിന്ന് വിദ്യാര്ഥികളിറങ്ങി. കൂട്ടം കൂട്ടമായി നാട്ടുകാരും രക്തം നല്കാന് ഓടിയെത്തി.
അവസാനം ഇനി രക്തം വേണ്ടായെന്ന് പറഞ്ഞ് അറിയിപ്പ് നല്‍കേണ്ടി വന്നു ആശുപത്രി അധിക്യതര്‍ക്ക്
എന്നിട്ടും പിരിഞ്ഞ് പോകാതെ വരി വരിയായി നില്‍ക്കുകയായിരുന്നു നല്ല മനസ്സുള്ള മലയാളികള്‍