Kerala
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍  യുവതിക്കെതിരെ അമ്മസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരെ അമ്മ
Kerala

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരെ അമ്മ

Jaisy
|
28 May 2018 8:44 AM GMT

അമ്മ ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കി.

തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിനു ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ തളളി അമ്മ രംഗത്ത്. സ്വാമി ലൈംഗികമായി പീഡിപ്പിച്ചുവെന്ന മൊഴി തെറ്റാണെന്നും പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉളളതായും പെണ്‍കുട്ടിയുടെ അമ്മ. ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് വിശദീകരണം.

ആറു വര്‍ഷത്തിലധികമായി സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴി. എന്നാല്‍ ഇത് നിഷേധിക്കുന്ന വിശദീകരണമാണ് പെണ്‍കുട്ടിയുടെ അമ്മ ഡിജിപിക്ക് രേഖാമൂലം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. മാത്രമല്ല, കാമുകനുമായുളള പെണ്‍കുട്ടിയുടെ ബന്ധത്തെ സ്വാമി എതിര്‍ത്തിരുന്നു. ഇതു കാരണം പെണ്‍കുട്ടിക്ക് സ്വാമിയോട് വിരോധമായിരുന്നുവെന്നും ഒന്നര വര്‍ഷത്തിലധികമായി സ്വാമിയുമായി പെണ്‍കുട്ടി മിണ്ടാറില്ലായിരുന്നുവെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് വിശദീകരണം. പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ അമ്മക്കെതിരെ പരാമര്‍ശമുളളതായാണ് സൂചന. സ്വാമിയുടെ അതിക്രമം സംബന്ധിച്ച് അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും ഇടപെടാനോ തടയാനോ തയ്യാറായില്ലെന്നും അമ്മയുടെ അറിവോടെയാണ് സ്വാമി ലൈംഗികാതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയുടെ മൊഴയിലുളളതായാണ് സൂചന. സംഭവത്തിനു പിന്നാലെ സ്വാമിക്കെതിരെ സാന്പത്തിക തട്ടിപ്പ് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും രംഗത്തെത്തിയിരുന്നു. 40 ലക്ഷം രൂപ സ്വാമി തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് സ്വാമിയെ അനുകൂലിച്ചും പെണ്‍കുട്ടിയെ തളളിയും അമ്മ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Related Tags :
Similar Posts