അമ്മക്ക് അമ്മ മനസ് അറിയുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പികെ ശ്രീമതി
|ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങൾ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോൾ 'അമ്മ ''മനസ്സ് തങ്ങൾക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെൺകുട്ടികളും. ജനങ്ങളാകേയും സംശയിച്ചാൽ ആർക്കെങ്കിലുംതെറ്റ് പറയാനാകുമോ?......
അമ്മക്ക് അമ്മ മനസ് അറിയുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പികെ ശ്രീമതി എംപി. ഫേസ്ബുക്ക് പോസ്റ്റിലാണ് എംപിയുടെ പ്രതികരണം. "കിട്ടിയ അവസരം ശരിയായി വിനിയോഗിക്കാൻ 'അമ്മ' ക്മ്മിറ്റിയിൽ പങ്കെടുത്തവർക്ക് കഴിഞ്ഞതുമില്ല . ഒന്നു പൊട്ടി ത്തെറിക്കുകയെങ്കിലും ചെയ്തൂടേ അവർക്ക്? എങ്കിൽ സമൂഹമാകെ അവരെ അഭിനന്ദിച്ചേനേ . ജനം ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട്" - ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
"അമ്മ". ആക്രമിക്കപെട്ട നടിക്കും ആരോപണത്തിനു വിധേയനായ നടനും വേണ്ടി ഒരു പോലെ നിലക്കൊള്ളും എന്നാണു വ്യക്തമാക്കിയത് . കഷ്ടം ! പുരുഷ മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ നിലപാട് അല്ലേ അത്? ഒരു നിമിഷം ചിന്തിച്ചുനോക്കൂ . "അമ്മ" ക്കു യോജിച്ചതാണോ ആ പ്രസ്താവന?സ്ത്രീയുടെ ഒരു നേരിയ സ്വരം പോലും അവിടെ ഉയർന്നില്ല പോലും! അഥവാ ഉയരാൻ അവസരം കൊടുത്തില്ല എന്നു പറയുന്നതാണു ശരി എന്നു പലരും പറഞ്ഞു കേൾക്കുന്നു. അതിക്രമത്തിന് ഇരയായ വ്യക്തിയേയും അതിക്രമത്തിന്റെ പേരിൽ ആരോപണ വിധേയനായ വ്യക്തിയേയും ഞങ്ങൾ തുല്യ നിലയിലാണു കാണുന്നതു എന്ന് പറയുമ്പോൾ 'അമ്മ ''മനസ്സ് തങ്ങൾക്കൊപ്പമുണ്ടോ എന്ന് സിനിമാ രംഗത്തെ പെൺകുട്ടികളും. ജനങ്ങളാകേയും സംശയിച്ചാൽ ആർക്കെങ്കിലുംതെറ്റ് പറയാനാകുമോ? എന്ന ചോദ്യത്തോടെയാണ് എംപി പോസ്റ്റ് അവസാനിപ്പിക്കുന്നത്.