പൊലീസ് മോശമായി പെരുമാറിയതായി വിന്‍സെന്റ് എംഎല്‍എ
|എംഎല്‍എ ഹോസ്റ്റലിന് പിറകിലൂടെ കുറ്റവാളിയെപ്പോലെയാണ് തന്നെ ഇറക്കിക്കൊണ്ട് പോയത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആന്‍സലനും ചേര്‍ന്ന് ഗൂഢാലോചന നടത്തി.
പൊലീസ് തന്നോട് മോശമായി പെരുമാറിയതായി എം വിന്‍സെന്റ് എംഎല്‍എ. പൊലീസ് നോട്ടീസ് അനുസരിച്ച് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. എംഎല്‍എ ഹോസ്റ്റലിന് പിറകിലൂടെ കുറ്റവാളിയെപ്പോലെയാണ് തന്നെ ഇറക്കിക്കൊണ്ട് പോയത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആന്‍സലനും ചേര്‍ന്ന് ഗൂഢാലോചന നടത്തി. വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് കള്ളമാണെന്നും എംഎല്‍എ.
എംഎല്‍എയുടെ അറസ്റ്റ് ഗൂഡാലോചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന് ആരോപിച്ചു. പാര്‍ട്ടിക്കുള്ളിലെ പല അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് നടപടിയെടുത്തത്. വനിത നേതാക്കള്‍ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും ഹൈക്കമാന്‍ഡിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഹസന് പറഞ്ഞു.