രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു; കനത്ത ജാഗ്രതയില്‍ പൊലീസ്
|'പ്രതികളുടെ അറസ്റ്റ് ഉറപ്പുവരുത്തും. സംഭവം നടക്കുമ്പോള്‍ പൊലീസ് നോക്കി നിന്നത് ശരിയല്ല..
ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയില്‍ പോലീസ്.നേതാക്കളടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.ബിജെപി ഓഫീസിന് നേരേ ആക്രമണം നടന്നപ്പോള്‍ നോക്കി നിന്ന രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.തലസ്ഥാനത്ത് പ്രകടനവും,പൊതുസമ്മേളനവും മൂന്ന് ദിവസത്തേക്ക് നിരോധിക്കണമെന്ന് പോലീസ്, ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തു.
പോലീസ് വലയത്തിലാണ് തിരുവനന്തപുരം നഗരം.സുരക്ഷയുടെ മേല്‍നോട്ട ചുമതല ഐജി മനോജ് എബ്രഹാമിന്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി.ഏത് സമയത്തും ആക്രമണവും,പ്രത്യാക്രമണവും ഉണ്ടാകാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ബിജെപി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്ഐ,എസ്എഫ്ഐ നേതാക്കളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തു.
ബിജെപി ഓഫീസ് ആക്രമിച്ചപ്പോള്‍ ഇടപെടാതെ നോക്കി നിന്ന കെഎപി ബറ്റാലിയനിലെ രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.മൂന്ന് ദിവസത്തേക്ക് തലസ്ഥാന നഗരിയില്‍ പ്രകടനം നിരോധിച്ച് ഉത്തരവിറക്കണമെന്ന ശുപാര്‍ശ പോലീസ് ജില്ലാ കളകടര്‍ക്ക് നല്‍കിയിട്ടുണ്ട്.പൊതു സ്ഥലങ്ങളില്‍ കൊടിമരം സ്ഥാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.കൂടുതല്‍ പട്രോളിംഗും തുടങ്ങി.പ്രതികളെ പിടികൂടാന്‍ ഒരു സംഘത്തേയും സുരക്ഷ ഉറപ്പ് വരുത്താന്‍ മറ്റൊരു സംഘത്തേയും ചുമതലപ്പെടുത്തിയാണ് പോലീസിന്റെ നീക്കങ്ങള്‍...