സര്‍ക്കാരിന് ഇരട്ട നീതിയെന്ന് ഹൈദറലി ഷിഹാബ് തങ്ങള്‍
|സംഘ്പരിവാര്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ എല്ലാവരും ഒരുമിച്ചു നില്കേണ്ട സമയത്ത് ഇടതു സര്‍ക്കാര്‍ സംഘ്പരിവാര്‍ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് ഷിഹാബ് തങ്ങള്‍ കുറ്റപെടുത്തി.
നിയമ വാഴ്ച്ച നടപ്പിലാക്കേണ്ടവര്‍ ഇരട്ട നീതി നടപ്പിലാക്കിയതാണ് മുജാഹിദ് പ്രവര്‍ത്തകരുടെ അറസ്റ്റിലൂടെ കണ്ടതെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ഷിഹാബ് തങ്ങള്‍.സഘ്പരിവാര്‍ നയങ്ങളുടെ നടത്തിപ്പുകരായി സംസ്ഥാന സര്ക്കാര്മാറിയെന്നും ഹൈദറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ഫാസിസത്തിനെതിരെ കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
സംഘ്പരിവാര്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ എല്ലാവരും ഒരുമിച്ചു നില്കേണ്ട സമയത്ത് ഇടതു സര്‍ക്കാര്‍ സംഘ്പരിവാര്‍ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് ഷിഹാബ് തങ്ങള്‍ കുറ്റപെടുത്തി.ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുംഉള്ള അവകാശം പൊലീസ്തന്നെ ഇല്ലാതാക്കി.
പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ വധിച്ചവര്‍ ദേശീയതയുടെ പുതിയ നിര്‍വചനവുമായി വരുമ്പോള്‍ സത്യത്തിലൂടെയും, സാഹോദ്യത്തിലൂടെയും അതിനെ നേരിടണമെന്നും ഹൈദറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി,അബ്ദു സമദ് സമദാനി എന്നിവര്‍ സംസാരിച്ചു.