നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലുറച്ച് ആശുപത്രി മാനേജ്മെന്റുകള്‍.
|ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തയോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്
നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലുറച്ച് ആശുപത്രി മാനേജ്മെന്റുകള്‍. മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു.
ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തയോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് നിലപാട് അറിയിച്ചത്. നഴ്സുമാരുടെ ശന്പളവര്ധനവില് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ കമ്മീഷണറും മറുപടി നല്കി. ശമ്പള വര്‍ധനവ് നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ട്രേഡ് യൂനികളുടെ ആവശ്യം യോഗം ചര്‍ച്ച ചെയ്തു. ഒരാഴ്ചക്കകം ആശുപത്രി മാനേജ്മെന്റുകള്‍ തീരുമാനമറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. അടുത്ത 19ന് ചേരുന്ന യോഗത്തില്‍ മാനേജ്മെന്റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.