നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടണമെന്ന് ഹൈക്കോടതി
|ഇത്തരം കേന്ദ്രങ്ങള്‍ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങലായി പരിഗണിക്കണം. യോഗാ കേന്ദ്രത്തിനെതിരെ നല്കിയ ശ്രുതിയുടെ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം..
നിർബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി പറഞ്ഞു. തൃപ്പൂണിത്തുറ യോഗ സെന്റർ കേസിൽ കക്ഷി ചേരാൻ ചെര്‍പ്പുളശ്ശേരി സ്വദേശി ആതിരയും ക്രിസ്ത്യൻ ഹെൽപ് ലൈനും നൽകിയ അപേക്ഷ കോടതി തള്ളി.
മിശ്രവിവാഹങ്ങളെ ലൗ ജിഹാദും ഘർ വാപസിയും ആയി ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിൽ ശ്രുതിയെന്ന യുവതി മർദ്ദനത്തിനിരയായത് സംബന്ധിച്ച കേസിലാണ് കോടതി നിരീക്ഷണം. പ്ര്രണയത്തിന് അതിരുകളില്ലെന്നും അത് തടസങ്ങൾ മറികടക്കുമെന്നുമുള്ള അമേരിക്കൻ കവയത്രി മായ ഏഞ്ചലോയുടെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ് മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ മിശ്രവിവാഹങ്ങളും ലൗ ജിഹാദുകളും ഘർവാപസി യുമല്ല. മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതിനെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇത് വഴി ദൈവത്തിന്റെ സ്വന്തം നാട്ടിലെ മതസൗഹാർദ്ദം തകർക്കാനാണ് ശ്രമിക്കുന്നത്. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നടത്തുന്നതോ തിരികെ എത്തിക്കുന്നതോ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ശ്രുതിയുടെ കേസ് ലൗജിഹാദല്ല. മതം മാറ്റം സംബസിച്ച ക്രിസ്ത്യൻ ഹെൽപ് ലൈൻ അടക്ക മുള്ളവരുടെ പരാതി പോലിസിൽ നൽകാം. കോടതിക്ക് ഇക്കാര്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
യോഗ കേന്ദ്രത്തിലെ പീഢനം സംബസിച്ച തൃശൂർ സ്വദേശിനി ശ്വേതയുടെ ഹരജി പരിഗണിക്കവേ നിർബന്ധിത ത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്ന് കോടതി വാക്കാൽ പറഞ്ഞു. കേസിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും ശ്വേത കോടതിയില്‍ അറിയിച്ചു. എന്നാൽ നിലവിലെ അന്വേഷണം ഫലപ്രദമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.