അന്‍വറിന്റെ നിയമലംഘനം നേരത്തെ കണ്ടെത്തി; കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്
|പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന് മുന്നില്‍ മലപ്പുറം ജില്ലാകലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നു
പി.വി അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്മെന്റ് പാര്‍ക്കിനോട് അനുബന്ധിച്ച് ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണം അനധികൃതമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നതായി രേഖകള്‍. പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന് മുന്നില്‍ മലപ്പുറം ജില്ലാകലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നു. റിപ്പോര്‍ട്ട് തിങ്കളാഴ്ച കമ്മീഷന്‍ പരിഗണിക്കും.
പി.വി അന്‍വര്‍ എംഎല്‍എ ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണോയെന്നത് സംബന്ധിച്ചുള്ള അന്വേഷണം കലക്ടറുടെ നിര്‍ദേശ പ്രകാരം തുടരുന്നതിന് ഇടയിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇത് പ്രകാരം തടയണ നിര്‍മ്മിച്ചത് നിയമം ലംഘിച്ചാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ കണ്ടെത്തിയിട്ടുണ്ട്. വനത്തിലൂടെ ഒഴുകുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതിന് എതിരെ ആദിവാസികള്‍ പട്ടിക ജാതി പട്ടിക വര്‍ഗ ഗോത്രകമ്മീഷന് പരാതി നല്‍കിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പെരുന്തല്‍ മണ്ണ സബ് കലക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനൊപ്പമാണ് കലക്ടര്‍ തന്റെ റിപ്പര്‍ട്ടും കമ്മീഷന് കഴിഞ്ഞ ഒക്ടോബറില്‍ കൈമാറിയത്. ഇത് പ്രകാരം നിരവധി നിയമ ലംഘനങ്ങള്‍ നടന്നതായി വിശദീകരിക്കുന്നു. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെട്ടു. വന നിയമങ്ങള്‍ ലംഘിക്കപ്പെട്ടു . മൈംനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് തടയണ നിര്‍മ്മിച്ചത്. തുടങ്ങിയ കാര്യങ്ങളാണ് നിയമലംഘനമായി റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് അടുത്ത തിങ്കളാഴ്ച കമ്മീഷന്‍ വിശദമായി പരിഗണിക്കും.