നിര്‍ബന്ധിത മതം മാറ്റം മാത്രമല്ല മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് രേഖാ ശര്‍മ്മ
|ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം
നിര്‍ബന്ധിത മതം മാറ്റം മാത്രമല്ല മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്ന് ദേശീയവനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. മതം മാറ്റവുമായി ബന്ധപ്പെട്ട പതിനൊന്ന് പരാതികള്‍ രേഖാ ശര്‍മ ഡിജിപി ലോക്നാഥ് ബെഹ്റക്ക് കൈമാറി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പിന്നില്‍ സാമ്പത്തിക സ്രോതസുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായും രേഖാ ശര്‍മ. കേരളത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതംമാറ്റുന്നതിനൊപ്പം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും രേഖ ശര്‍മ ആരോപിച്ചു.
നിർബന്ധിച്ച് മതം മാറ്റിയതായി ഹാദിയ പരാതിപ്പെട്ടിട്ടില്ല. ഹാദിയയെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാകാമെന്നും രേഖാ ശര്‍മ അഭിപ്രായപ്പെട്ടു. ഹാദിയയെ ആരും ഉപദ്രവിക്കുന്നില്ലെന്ന് ഡിജിപി അറിയിച്ചതായും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ പറയുന്ന കാര്യങ്ങളാണ് സംസ്ഥാന വനിതാ കമ്മീഷനും പറയുന്നതെന്നും രേഖാ ശര്‍മ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു രേഖാശര്‍മയുമായി കൂടിക്കാഴ്ച നടത്തി. മകളെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ബിന്ദു ആരോപിച്ചു.