Kerala
കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി കി‍ഡ്സ് ഗ്ലോവ്കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി 'കി‍ഡ്സ് ഗ്ലോവ്'
Kerala

കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി 'കി‍ഡ്സ് ഗ്ലോവ്'

Muhsina
|
28 May 2018 11:06 PM GMT

കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ കുട്ടികള്‍ ആവേശത്തിലായിരുന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജികിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ സുരക്ഷയെക്കുറിച്ച് ഓര്‍മപ്പെടുത്തി. ടെക്നോളജിയുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍..

കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വേണ്ടി ആവിഷ്കരിച്ച കിഡ്സ് ഗ്ലോവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പൊലീസ് സൈബര്‍ ഡോമും ബാലാവകാശ കമ്മീഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ കുട്ടികള്‍ ആവേശത്തിലായിരുന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജികിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ സുരക്ഷയെക്കുറിച്ച് ഓര്‍മപ്പെടുത്തി. ടെക്നോളജിയുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ശിഷ്യപ്പെടുന്ന കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സൈബര്‍ കൌണ്‍സിലിങ് സെന്‍റര്‍ തുടങ്ങേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts