Kerala
വിമാനം തട്ടിക്കൊണ്ടുപോകുന്നതായി ഭീഷണി; നെടുമ്പാശേരിയില്‍ വിമാനം നിലത്തിറക്കി പരിശോധിക്കുന്നുവിമാനം തട്ടിക്കൊണ്ടുപോകുന്നതായി ഭീഷണി; നെടുമ്പാശേരിയില്‍ വിമാനം നിലത്തിറക്കി പരിശോധിക്കുന്നു
Kerala

വിമാനം തട്ടിക്കൊണ്ടുപോകുന്നതായി ഭീഷണി; നെടുമ്പാശേരിയില്‍ വിമാനം നിലത്തിറക്കി പരിശോധിക്കുന്നു

Muhsina
|
28 May 2018 12:13 AM GMT

ജെറ്റ് എയർവേയ്സിന്റെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- മുംബൈ വിമാനത്തിലാണ് പരിശോധന നടത്തുന്നത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുയാണെന്ന്..

വിമാനം തട്ടിക്കൊണ്ടുപോകുന്നതായി യാത്രക്കാരന് ഭീഷണി മുഴക്കിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം നിലത്തിറക്കി പരിശോധന നടത്തുന്നു. ഭീഷണി മുഴക്കിയ തൃശൂർ സ്വദേശി ക്ലിന്‍സ് വർഗീസിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ജെറ്റ് എയർവേയ്സിന്റെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- മുംബൈ വിമാനത്തിലാണ് പരിശോധന നടത്തുന്നത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി എയർഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു.

Similar Posts