എന്‍ഐഎ ഹാദിയയുടെ മൊഴിയെടുത്തു
|സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് മൊഴിയെടുത്തത്.
ഹാദിയായില് നിന്നും എന്‍ഐഎ വീണ്ടും മൊഴിയെടുത്തു. വൈക്കത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മാസം 27 സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു മൊഴിയെടുക്കല്‍. ഹാദിയായുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തു.
സുപ്രീംകോടതിയില്‍ നിന്നും ചില വിമര്‍ശങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്‍എഐ തീരുമാനിച്ചത്. 27ന് എന്‍ഐഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഹാദിയായില് നിന്നും മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയായുടെ മൊഴി രേഖപ്പെടുത്തുന്നത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ മൂന്ന് ദിവസം നീണ്ടു നിന്നു. നേരത്തെ ഷെഫിന് ജഹാനില്‍ നിന്നും എന്‍ഐഎ മൊഴി ശേഖരിച്ചിരുന്നു.
27ന് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാക്കുമ്പോള്‍ ഹാദിയ പറയുന്ന കാര്യങ്ങള്‍ എന്‍ഐഎ അന്വേഷണത്തിന് എതിരാകാതിരിക്കാനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഹാദിയായുടെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.