Kerala
വളാഞ്ചേരിയില്‍  അമിത വേഗത്തില്‍ കാര്‍ ഓടിച്ച പതിനഞ്ചുകാരനെ  പിടികൂടിവളാഞ്ചേരിയില്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ച പതിനഞ്ചുകാരനെ പിടികൂടി
Kerala

വളാഞ്ചേരിയില്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ച പതിനഞ്ചുകാരനെ പിടികൂടി

Jaisy
|
28 May 2018 12:30 AM GMT

ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദ്യാര്‍ത്ഥിയെ വിട്ടയച്ചെങ്കിലും രക്ഷിതാവിനെതിരെ കേസെടുത്തു

മലപ്പുറം വളാഞ്ചേരിയില്‍ നാട്ടുകാരില്‍ ഭീതി പരത്തി അമിത വേഗത്തില്‍ കാര്‍ ഓടിച്ച പതിനഞ്ചുകാരനെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദ്യാര്‍ത്ഥിയെ വിട്ടയച്ചെങ്കിലും രക്ഷിതാവിനെതിരെ കേസെടുത്തു.

കരിപ്പോള്‍ ഗവണ്‍മെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനാണ് രൂപമാറ്റം വരുത്തിയ മാരുതിവാനുമായി നാട്ടില്‍ ഭീതി വിതച്ച് ചീറിപ്പാഞ്ഞത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി രണ്ടു സഹപാഠികളുമായി സ്കൂളിലേക്ക് വരുന്നതും പോകുന്നതും കാര്‍ ഓടിച്ചാണെന്ന് കണ്ടെത്തി. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഉച്ചക്ക് റോഡിലിറങ്ങിയ കാര്‍ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മൂന്നു പേരെയും സ്കൂളിലെത്തിച്ച് അധ്യാപകരുടെ സാന്നിധ്യത്തില്‍ താക്കീത് ചെയ്ത് വിട്ടയച്ചു. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.

വാഹനത്തില്‍ യാത്ര ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും ആര്‍ടിഒ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം പതിനായിരം രൂപ വരെ രക്ഷിതാവ് പിഴയൊടുക്കേണ്ടി വരും.

Related Tags :
Similar Posts