Kerala
ഹാദിയയുടെയും കുടുംബത്തിന്റെയും താമസം കേരള ഹൌസില്‍ഹാദിയയുടെയും കുടുംബത്തിന്റെയും താമസം കേരള ഹൌസില്‍
Kerala

ഹാദിയയുടെയും കുടുംബത്തിന്റെയും താമസം കേരള ഹൌസില്‍

Subin
|
28 May 2018 8:28 PM GMT

നേരത്തെ ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുപോകുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു.

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഹാദിയയെ ഇന്ന് ഡല്‍ഹിക്ക് കൊണ്ടുപോകും. വിമാനമാര്‍ഗ്ഗമാകും ഹാദിയയെ കൊണ്ടുപോകുക. വൈകിട്ട് 6.30ന് ഹാദിയ പിതാവ് അശോകനും നാല് പോലീസുകാര്‍ക്കും ഒപ്പം നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറുമെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ എത്തുന്ന ഹാദിയയ്ക്ക് കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പിതാവിനുമായി കേരള ഹൗസില്‍ നാല് മുറി ബുക്ക് ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഹാദിയയ്ക്ക് ഡല്‍ഹിയിലും ഒരുക്കുന്നത്.

ഹാദിയയെ ഹാജരാക്കുന്ന തിങ്കളാഴ്ച കേസിലെ എന്‍ഐഎ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

27ന് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുപോകുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന്റെ ഒരു സംഘം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. 26ന് ഡല്‍ഹിയിലെത്തി അഭിഭാഷകരെ കണ്ടശേഷമാകും ഹാദിയയെ കോടതിയില്‍ ഹാജരാക്കുക.

Similar Posts