Kerala
സമ്മേളനങ്ങളിലെ ഫ്ലക്സ് ബോര്‍ഡുകളില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കരുത്: പി ജയരാജന്‍സമ്മേളനങ്ങളിലെ ഫ്ലക്സ് ബോര്‍ഡുകളില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കരുത്: പി ജയരാജന്‍
Kerala

സമ്മേളനങ്ങളിലെ ഫ്ലക്സ് ബോര്‍ഡുകളില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കരുത്: പി ജയരാജന്‍

Sithara
|
28 May 2018 4:26 AM GMT

സിപിഎം സമ്മേളനങ്ങള്‍ക്കായി തയ്യാറാക്കുന്ന ഫ്ലക്സ് ബോര്‍ഡുകളില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

സിപിഎം സമ്മേളനങ്ങള്‍ക്കായി തയ്യാറാക്കുന്ന ഫ്ലക്സ് ബോര്‍ഡുകളില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. സിപിഎം സമ്മേളനങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ നടന്നുവരികയാണ്.
ചിലയിടങ്ങളിൽ തന്‍റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ളക്സ് ബോർഡുകൾ ഉയർത്തിയത് കണ്ടു. ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കും. അതിനാല്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ജയരാജന്‍ എഫ്ബി പോസ്റ്റിലൂടെ അണികള്‍ക്ക് നിര്‍ദേശം നല്‍കി.

സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. അതിനായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

പി ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കുകയാണെന്ന വിമര്‍ശം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നേരത്തെ ഉയര്‍ന്നിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സംഗീത ആല്‍ബം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശം ഉന്നയിക്കപ്പെട്ടത്.

Similar Posts