ഒളവണ്ണ ഇന്‍റസ്ട്രിയല്‍ സോണ്‍; വീടുനിര്‍മ്മാണം പോലും അനുവദിക്കുന്നില്ല
|കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സോണായി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളില്‍ വീടുകള്‍ പുതുക്കിപ്പണിയാന്‍ പോലും കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ് ഇവിടുത്ത ജനങ്ങള്‍. ഒളവണ്ണ പഞ്ചായത്തിലെ 3 വാര്‍ഡുകളിലെ..
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ സോണായി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളില്‍ വീടുകള്‍ പുതുക്കിപ്പണിയാന്‍ പോലും കഴിയാതെ പ്രയാസത്തിലായിരിക്കുകയാണ് ഇവിടുത്ത ജനങ്ങള്‍. ഒളവണ്ണ പഞ്ചായത്തിലെ 3 വാര്‍ഡുകളിലെ നിരവധി പേരാണ് സര്‍ക്കാര്‍ തീരുമാനം മൂലം പ്രതിസന്ധിയിലായത്.
ഇന്‍റസ്ട്രിയല്‍ പ്രമോഷന്‍ സോണില്‍ വ്യവസായേതര നിര്‍മ്മാണം പാടില്ലെന്നാണ് ചട്ടം. അതു കൊണ്ടു തന്നെ വീട് നിര്‍മ്മാണത്തിനോ പുതുക്കിപ്പണിയലിനോ അനുമതി നല്‍കുന്നില്ല. പ്രവാസത്തിനിടെ അപകടം പറ്റി നാട്ടിലെത്തിയ മുഹമ്മദ് കോയയുടെ വീടു നിര്‍മ്മാണം ഏറെ കൂറെ പൂര്‍ത്തിയായതാണ്.എന്നാല്‍ ഇവിടെ വീടുനിര്‍മ്മാണം പാടിലെന്ന് പറഞ്ഞ് വീട്ടുനന്പര്‍ നിഷേധിച്ചു. നേരത്തെ തുടങ്ങിയ വീടു നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും. വീടിന്റെ പുനര്‍ നിര്‍മാണത്തിനും നിബന്ധനകളുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍റെ നഗരവികസന മാസ്റ്റര്‍ പ്ലാനിന്‍റെ പേരിലാണ് നാട്ടുകാര്‍ ഈ ദുരിതം അനുഭവിക്കുന്നത്.