Kerala
കലോത്സവത്തിന്‍റെ ആദ്യ ദിനം തന്നെ പരിപാടികളുടെ സമയക്രമം തെറ്റികലോത്സവത്തിന്‍റെ ആദ്യ ദിനം തന്നെ പരിപാടികളുടെ സമയക്രമം തെറ്റി
Kerala

കലോത്സവത്തിന്‍റെ ആദ്യ ദിനം തന്നെ പരിപാടികളുടെ സമയക്രമം തെറ്റി

rishad
|
28 May 2018 2:48 AM GMT

സംഘാടനത്തിലെ പിഴവ് കുട്ടികളിൽ പലരേയും നേരം പുലരും വരെ വേദിക്കു മുന്നിലിരുത്തി.

കലോത്സവത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ തന്നെ പരിപാടികളുടെ സമയക്രമം അകെ തെറ്റി. സംഘാടനത്തിലെ പിഴവ് കുട്ടികളിൽ പലരേയും നേരം പുലരും വരെ വേദിക്കു മുന്നിലിരുത്തി. രാവിലെ പത്തിനായിരുന്നു ഒപ്പന മത്സരം ആരംഭിക്കേണ്ടിയിരുന്നത് എന്നാൽ തുടങ്ങിയതാകട്ടെ ഒരു മണിക്കൂർ വൈകിയും അതുകൊണ്ട് തന്നെ 2 മണിക്ക് തുടങ്ങേണ്ടിയിരുന്ന ചവിട്ടു നാടകം തുടങ്ങിയത് രാത്രി 7.30ന്.

വേദി മൂന് നീലക്കുറിഞ്ഞിയിൽ മൂന്ന് മണിക്കാരംഭിക്കേണ്ടിയിരുന്ന ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം തുടങ്ങിയത് രാത്രി 9 മണിക്ക്. മത്സരം സമാപിച്ചതാകട്ടെ പുലർച്ചെയും. പ്രധാന വേദിയായ നീർമാതളത്തിലേയും സ്ഥിതി മറ്റൊന്നായിരുന്നില്ല. വൈകുന്നേരം നാലിന് ആരംഭിക്കേണ്ടിയിരുന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരം തുടങ്ങിയത് രാത്രി 9 നും. രാത്രിയേറെ വൈകിയും മത്സരം തുടർന്നു.

സംഘാടനത്തിലെ പിഴവായി സർക്കാർ ഉടമസ്ഥതയിലുള്ള ചാനൽ മത്സരങ്ങളുടെ വീഡിയേ റെക്കോർഡിങ് നിർത്തിയത് രക്ഷിതാക്കളെയും കുട്ടികളേയും വിഷമത്തിലാക്കി.

Similar Posts